Enter your Email Address to subscribe to our newsletters

Thrissur , 05 ജൂണ് (H.S.)
ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസ് അന്വേഷിച്ചാൽ കേസ് തെളിക്കാൻ സാധിക്കില്ല. എസ്എഫ്ഐഒ കേസിൻ്റെ അന്വേഷണം തടസപ്പെടുത്താൻ എൽഡിഎഫ് സർക്കാർ വലിയ നീക്കം നടത്തി. യുഡിഎഫ് സർക്കാർ വന്നിട്ടും കാര്യങ്ങളിൽ ഒരു മാറ്റവുമില്ലാതെ പോവുകയാണ്. സിഎംആർഎല്ലിൻ്റെ നീക്കങ്ങൾ എല്ലാം പാളിയിരിക്കുകയാണ്.
യുഡിഎഫ് സർക്കാരിലെ പല മന്ത്രിമാരും കരിമണൽ കേസിൽ പ്രതികളാണ്. ഈ കേസിൽ യുഡിഎഫ് സർക്കാരിലെ പല പ്രമുഖരും കുടുങ്ങുന്ന അവസ്ഥയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ അക്രമ സംഭവം തടയാൻ സാധിക്കാത്തത് ഗുരുതര വീഴ്ചയാണ്. കേസ് ശരിയായ രീതിയിൽ നടക്കണമെന്ന ആഗ്രഹം യുഡിഎഫിനും മുഖ്യമന്ത്രിക്കും ഇല്ല. ഈ കേസ് ചെറിയ കാര്യമല്ലയെന്നും പ്രകൃതിദത്തമായ സ്രോതസുകളെ നശിപ്പിക്കുന്ന ക്രിത്യമായി ആസൂത്രിതമായ അക്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശൻ സർക്കാർ പ്രതിപക്ഷവുമായി ഒരുമിച്ചുനിന്ന് കേന്ദ്ര ഏജൻസികളുടെ തൊഴിലിനെ തടസപ്പെടുത്തുന്ന തരത്തിൽ പ്രവർത്തുക്കുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയൻ്റെ വീട്ടിൽ അറസ്റ്റുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകർ സമരം ചെയ്തതും അതിനെതിരെ പൊലീസ് നടപടി സ്വീകരിച്ചതിനെയും കെ സുരേന്ദ്രൻ വിമർശിച്ചു.
തിരുവനന്തപുരത്ത് നടന്ന സമരത്തിൽ സാധരണക്കാരായ അണികൾ മാത്രമ്മല്ല പ്രമുഖരായ എംഎൽഎമാരും മുൻ മന്ത്രിമാരും ഉണ്ടായിരുന്നിട്ടും അവരെയൊന്നും പൊലീസ് അറസ്റ്റ് ചെയ്തില്ല. കോടതി ഇടപ്പെട്ടതുക്കൊണ്ട് മാത്രമാണ് ഉദ്യോഗസ്ഥരെ അക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎൽ കേസിൽ നിരവധി യുഡിഎഫ് നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. അവരെ സംരക്ഷക്കുന്നതിനുവേണ്ടിയാണ് വിഡി സതീശൻ ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. പ്രതികളെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും വിഡി സതീശൻ പൊലീസ് ചെയ്തു. പിണറായി വിജയനെയും മകൾ വീണ വിജയനെയും ചോദ്യം ചെയ്യുന്നതിലൂടെ സതീശൻ്റെ മുഖംമൂടിയും പൊളിഞ്ഞുവീഴും, വി ഡി സതീശൻ കോടിക്കണക്കിന് രൂപയാണ് കൈപ്പറ്റിയതെന്നും സുരാന്ദ്രൻ ആരോപിച്ചു.
നിയമത്തിൻ്റെ വഴിയിലും കയികപരമായും അധികാരം ദുർവിനിയോഗം ചെയ്തുക്കൊണ്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ നടന്നിട്ടുള്ള കേസുകൾക്കെതിരെ പ്രവർത്തിചെന്നും വി ഡി സതീശൻ സർക്കാർ അധികാരത്തിലെത്തിയിട്ടും കേസ് മുൻപോട്ടുപോകുന്നില്ലയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR