സോളാർ ഫെൻസുകൾ നിരീക്ഷിക്കുന്നതിനുള്ള ഓൺലൈൻ റിപ്പോർട്ടിങ് സംവിധാനവും മോണിറ്ററിങ് പോർട്ടലും വികസിപ്പിച്ച് വനം വകുപ്പ്
Thiruvananthapuram , 05 ജൂണ് (H.S.) സോളാർ ഫെൻസുകൾ നിരീക്ഷിക്കുന്നതിനുള്ള ഓൺലൈൻ റിപ്പോർട്ടിങ് സംവിധാനവും മോണിറ്ററിങ് പോർട്ടലും തയ്യാറായി.. സംസ്ഥാനത്തെ സോളാർ ഫെൻസുകളുടെ പ്രവർത്തനം, അറ്റകുറ്റപ്പണി, പരിശോധന എന്നിവ ഫലപ്രദമായി നിരീക്ഷിക്കുന്നതിനുള്ള ഓൺ
വനം വകുപ്പ്


Thiruvananthapuram , 05 ജൂണ് (H.S.)

സോളാർ ഫെൻസുകൾ നിരീക്ഷിക്കുന്നതിനുള്ള ഓൺലൈൻ റിപ്പോർട്ടിങ് സംവിധാനവും മോണിറ്ററിങ് പോർട്ടലും തയ്യാറായി..

സംസ്ഥാനത്തെ സോളാർ ഫെൻസുകളുടെ പ്രവർത്തനം, അറ്റകുറ്റപ്പണി, പരിശോധന എന്നിവ ഫലപ്രദമായി നിരീക്ഷിക്കുന്നതിനുള്ള ഓൺലൈൻ റിപ്പോർട്ടിങ് സംവിധാനവും മോണിറ്ററിങ് പോർട്ടലും വികസിപ്പിച്ച് വനം വകുപ്പ്.

സംസ്ഥാനത്ത് വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള സോളാർ ഫെൻസുകളുടെ അറ്റകുറ്റപ്പണികൾ, പ്രവർത്തനക്ഷമത എന്നിവ സംബന്ധിച്ച തത്സമയ വിവരങ്ങൾ ശേഖരിക്കുന്നത് ഇതുവരെ ഏറെ ശ്രമകരവും സമയമെടുക്കുന്നതുമായ പ്രക്രിയയായിരുന്നു. ഇത് പരിഹരിക്കുന്നതിനായി,

സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് സ്റ്റേഷൻ/സെക്ഷനുകളുടെ പരിധിയിൽ വരുന്ന സോളാർ ഫെൻസുകളുടെ പ്രവർത്തനക്ഷമത ഓൺലൈൻ പോർട്ടലിലൂടെ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിൽ പ്രവർത്തിക്കുന്നതും പ്രവർത്തിക്കാത്തതുമായ സോളാർ ഫെൻസുകളുടെ ദൈർഘ്യം, നാശനഷ്ടങ്ങൾ, അറ്റകുറ്റപ്പണികൾ, പരിശോധന രേഖകൾ എന്നിവ ഉൾപ്പെടുന്നു.

ഫോറസ്റ്റ് സ്റ്റേഷൻ/സെക്ഷനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന എല്ലാ വിവരങ്ങളും ഓൺലൈൻ മോണിറ്ററിങ് പോർട്ടലിൽ സമാഹരിച്ച് ഡാഷ്ബോർഡിൽ ലഭ്യമാക്കും. ഓരോ സ്ട്രെച്ചിന്റെയും നിലവിലെ പ്രവർത്തന നില കാണുന്നതിനും, അവസാനം രേഖപ്പെടുത്തിയ പരിശോധനയ്ക്ക് ശേഷം 48 മണിക്കൂറിലധികമായി പരിശോധിക്കപ്പെടാത്ത സ്ട്രെച്ചുകൾ കണ്ടെത്തുന്നതിനും ഈ പോർട്ടൽ സഹായകരമാണ്. ഈ പോർട്ടലിലൂടെ, ഫെൻസുകൾ നിർദ്ദിഷ്ട സമയക്രമത്തിൽ പരിശോധിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും, ഓരോ ഫെൻസിന്റെ ഏത് ഭാഗം പ്രവർത്തനക്ഷമവും ഏത് ഭാഗം പ്രവർത്തനരഹിതവുമാണെന്ന് കണ്ടെത്താനും, പ്രവർത്തനരഹിതമായ ഭാഗങ്ങളിൽ ഉടൻ അറ്റകുറ്റപ്പണി ആരംഭിക്കാനും വകുപ്പിന് സാധിക്കുന്നതാണ്.

ഒരൊറ്റ ക്ലിക്കിൽ, സംസ്ഥാനത്തെ എല്ലാ സോളാർ ഫെൻസുകളുടെയും പ്രവർത്തന നിലയുടെ സമഗ്രവും തത്സമയവുമായ ഒരു അവലോകനം ഈ പോർട്ടൽ നൽകുന്നു.

വനംവകുപ്പിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഡിസ്ട്രിക്റ്റ് കോർട്ട് മാനേജ്മെന്റ് സിസ്റ്റം (DCMS) വഴി നേരിട്ട് ഓൺലൈനായി കോടതികളിൽ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കി കേരള വനംവകുപ്പ്. തദ്ദേശിയമായയി വികസിപ്പിച്ചെടുത്ത ഹോക്ക് (Hostile Activity Watch Kernel - HAWK) പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുക.

കുറ്റകൃത്യങ്ങളുടെ നിയന്ത്രണം, വന്യജീവി മരണങ്ങളുടെ നിരീക്ഷണം, ഡാറ്റാ അനലിറ്റിക്സ്, ജിയോസ്പേഷ്യൽ അനാലിസിസ്, മൊബൈൽ ആപ്ലിക്കേഷനുകൾ, കമാൻഡ് ആൻഡ് കൺട്രോൾ മോണിറ്ററിംഗ് തുടങ്ങി നിരവധി മോഡ്യൂളുകൾ സംയോജിപ്പിച്ചു കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സമഗ്ര പ്ലാറ്റ്ഫോമാണ് ഹോക്ക്. സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ഡാറ്റാ സെൻററിൽ ആണ് ഹോക്ക് സോഫ്റ്റ്വെയർ ഹോസ്റ്റ് ചെയ്തിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News