പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ സംവിധാനം ഒഴിവാക്കണമെന്ന് റിപ്പോർട്ട്
Thiruvananthapuram , 05 ജൂണ് (H.S.) പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ സംവിധാനം ഒഴിവാക്കണമെന്ന് റിപ്പോർട്ട്... എഡിജിപി എസ്ശ്രീ ജിത്താണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പരിഗണിച്ച് ഉടൻതന്നെ
Police jeep


Thiruvananthapuram , 05 ജൂണ് (H.S.)

പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ സംവിധാനം ഒഴിവാക്കണമെന്ന് റിപ്പോർട്ട്... എഡിജിപി എസ്ശ്രീ ജിത്താണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പരിഗണിച്ച് ഉടൻതന്നെ പോലീസ് സ്റ്റേഷനുകളിലെ ചുമതല എസ്ഐമാർക്ക്കൈമാറാൻ സർക്കാർ തീരുമാനമെടുക്കും.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം പോലീസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഓ സംവിധാനത്തിൽ മാറ്റം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് വ്യക്തമാക്കിയിരുന്നു..

പിണറായി സര്ക്കാര് പൊലീസില് കൊണ്ടുവന്ന ഏറ്റവും പ്രധാന മാറ്റങ്ങളിലൊന്നായ എസ്.എച്ച്.ഒ സംവിധാനം പരാജയമാണെന്നാണ്ആ ഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചുമതല ഏറ്റെടുത്തപ്പോൾ തന്നെ വ്യക്തമാക്കിയയിരുന്നത് ഇതിനെ തുടർന്ന് വിഷയത്തെക്കുറിച്ച് പഠിക്കാൻ പോലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്ത് അധ്യക്ഷനായ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്...

സംവിധാനം പരാജയമെന്ന റിപ്പോർട്ടാണ് കമ്മിറ്റി ഇന്നലെ സംസ്ഥാന പോലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖറിന് കൈമാറിയത്... പൊലീസിന്റെ കാര്യക്ഷമത കൂട്ടാനും കേസ് അന്വേഷണം സുഗമമാക്കാനും ഉദ്യോഗസ്ഥരുടെ സമ്മര്ദം കുറയ്ക്കാനും എസ്.എച്ച്.ഒ സംവിധാനം അവസാനിപ്പിക്കണം..

നിലവിലെ 484 സ്റ്റേഷനുകളില് 70 ഇടത്ത് ഇന്സ്പെക്ടര്മാരെ നിലനിർത്തണം.. . കൂടുതല് കേസുകളുള്ളതും നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങള് ഉള്ക്കൊള്ളുന്നതുമായ സ്റ്റേഷനുകളില് മാത്രമാണ് ഇന്സ്പ്കെടര്മാര് തലവനായി തുടരുക. ബാക്കി 414 സ്റ്റേഷനിലും എസ്ഐമാരെത്തും.

രണ്ട് അല്ലങ്കില് മൂന്ന് സ്റ്റേഷനുകളുടെ മേല്നോട്ട ചുമതല ഇന്സ്പെക്ടര്മാര്ക്ക് നല്കും. അതിന് മുകളില് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില് സബ് ഡിവിഷന്. നാല് മുതല് ആറ് സ്റ്റേഷനുകള് വരെയാവും ഒരു ഡിവൈ.എസ്.പിയുടെ കീഴിലുണ്ടാവുക. ഡി.ജി.പി ഉടന് തന്നെ ഈ റിപ്പോര്ട്ട് സര്ക്കാരിന് കൈമാറും. ഒരു മാസത്തിനുള്ളില് ഒറ്റഘട്ടമായി തന്നെ പുതിയ രീതി നടപ്പാക്കാനാണ് ആലോചന.

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളില് എസ്എച്ച്ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി റിപ്പോര്ട്ട്. മറ്റ് സ്റ്റേഷനുകള് സര്ക്കിള് പദവിയില് മാറ്റാന് ശുപാര്ശ. 212 സര്ക്കിള് രൂപീകരിക്കും. ഓരോ ജില്ലാ എസ് പിമാരുമായും ചര്ച്ച ചെയ്താണ് തീരുമാനം.

പുതിയ പരിഷ്കാരത്തോടെ പ്രധാന സ്റ്റേഷനുകള് ഒഴികെ രണ്ട് സ്റ്റേഷനുകള്ക്ക് ഒരു ഇന്സ്പെക്ടര് എന്ന നിലയില് മാറും. ഇതോടെ ആയിരത്തില് താഴെ എഫ്ഐആര് വരുന്ന സ്റ്റേഷനുകളില് എസ്ഐമാരാകും ഭരണം. ബാക്കിവരുന്ന സിഐമാരെ സൈബര്, പോക്സോ ഡിവിഷനുകളില് നിയമിക്കും. പുതിയ സര്ക്കാര് അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തരവകുപ്പിന്റെ പ്രധാന പരിഷ്കരണങ്ങളില് ഒന്നാകുമിത്

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News