പിഎസ്സിയിൽ അഞ്ച് അംഗങ്ങളുടെ ഒഴിവുകൾ; ഉന്നതയോഗ്യതയു ള്ളവരെ മാത്രം അംഗങ്ങളായി നിയമിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
Thiruvananthapuram, 05 ജൂണ്‍ (H.S.) കഴിഞ്ഞ ഏഴ് വർഷമായി എൽ ഡി എഫ് പ്രതിനിധികളുടെ മാത്രം പൂർണ്ണ നിയന്ത്രണത്തിലുള്ള പബ്ലിക് സർവീസ് കമ്മീഷനിൽ യുഡിഎഫ് ന്റെ അഞ്ച് പ്രതിനിധികൾ കൂടി പുതുതായി നിയമിതരാവും കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ട
Psc


Thiruvananthapuram, 05 ജൂണ്‍ (H.S.)

കഴിഞ്ഞ ഏഴ് വർഷമായി എൽ ഡി എഫ് പ്രതിനിധികളുടെ മാത്രം പൂർണ്ണ നിയന്ത്രണത്തിലുള്ള പബ്ലിക് സർവീസ് കമ്മീഷനിൽ യുഡിഎഫ് ന്റെ അഞ്ച് പ്രതിനിധികൾ കൂടി പുതുതായി നിയമിതരാവും

കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പ് മന്ത്രിസഭ രണ്ട് പേരെ പിഎസ്സി അംഗങ്ങളായി നിയമിക്കുന്നതിന് ശുപാർശചെയ്തിരുന്നുവെങ്കിലും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രസ്തുത ശുപാർശകൾ ഗവർണർ അംഗീകരിച്ചില്ല.

വി.ഡി.സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ ആദ്യ മന്ത്രിസഭായോഗം പ്രസ്തുത ശുപാർശകൾ പിൻവലിക്കുവാൻ തീരുമാനിക്കു കയായിരുന്നു.

മുൻ സിപിഐ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അജയകുമാർ, കോൺഗ്രസ്(എസ്) ന്റെ നേതാവ് ഐ.

ഷിഹാബുദ്ദീൻ എന്നിവരെ അംഗങ്ങളായി നിയമിക്കണമെന്ന മുൻസർക്കാരിന്റെ ശുപാർശയാണ് ഗവർണർ തീരുമാനം എടുക്കാതെ മാറ്റിവച്ചത്.

കെ എ എസ്‌, ഡോക്ടർമാർ, എൻജിനീയർമാർ കോളേജ് അധ്യാപകർ തുടങ്ങിയ ഉന്നത തസ്തികകൾക്കുള്ള ഇന്റർവ്യൂകൾ നടത്തി റാങ്ക് പട്ടികകൾ നിശ്ചയിക്കേണ്ട, ഗവർണറേക്കാൾ ശമ്പളം പറ്റുന്ന പിഎസ്‌സി അംഗങ്ങളായി വിസി മാരുടെതിന് സമാനമായ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കുവാൻ പാടുള്ളൂവെന്ന സേവ് യൂണിവേഴ്സിറ്റി ഫോറ ത്തിന്റെ പരാതിയെ തുടർന്നാണ് ഗവർണർ സർക്കാർ ശുപാർശ അംഗീകരിക്കാൻ വൈമുഖ്യം കാട്ടിയത്. സർക്കാർ

പുതുതായി നടത്തുന്ന ശുപാർശയിലും ഗവർണർ ഈ നിലപാടായിരിക്കും സ്വീകരിക്കാൻ സാധ്യത.

സിപിഎം പ്രതിനിധിയായ PSC അംഗം ജോസ് ഡിക്രൂസ്, കേരള കോൺഗ്രസി പ്രതിനിധി മിനി സക്കറിയ, സിപിഐയുടെ വിജയകുമാരൻ നായർ എന്നീ മൂന്നുപേർ കൂടി മെയ്‌ മാസത്തിൽ വിരമിച്ചതോടെയാണ് അംഗങ്ങളുടെ ഒഴിവുകളുടെ എണ്ണം അഞ്ചായത്. 21 അംഗ പിഎസ്സിയിൽ സിപിഎം അധ്യാപക സംഘടന നേതാവ് കൂടിയായ ചെയർമാൻ ഡോ:എം.ആർ. ബൈജു ഉൾപ്പെടെ 16 പേരാണ് നിലവിലുള്ളത്.

അഞ്ച് ഒഴിവുകളിൽ മൂന്നെണ്ണം കോൺഗ്രസ്സും രണ്ടെണ്ണം മുസ്ലിംലീഗും കേരള കോൺഗ്രസുമായി പങ്കിടാനാണ് സാധ്യത.

*ഉന്നത യോഗ്യതയുള്ളവരെ മാത്രം അംഗങ്ങളായി നിയമിക്കണം-*.

*അംഗങ്ങളുടെ പെൻഷൻ വ്യവസ്ഥ വെട്ടിച്ചുരുക്കണം*

ഉന്നത വിദ്യാഭ്യാസ യോഗ്യതകളും ഉയർന്ന പ്രവർത്തിപരിചയവുമുള്ളവരെ മാത്രമേ പിഎസ്സി മെമ്പർമാരായി നിയമിക്കുവാൻ പാടുള്ളൂവെന്നും അതിന് അനുസൃതമായി പിഎസ്സി നിയമങ്ങൾ ഭേദഗതി ചെയ്യണമെന്നും, ചുരുങ്ങിയ കാലയളവ് സേവനം നടത്തുന്ന പിഎസ്സി അംഗങ്ങൾക്ക് ഭീമമായ തുക

പെൻഷനായി സനുവദിക്കുന്ന നിലവിലെ വ്യവസ്ഥകൾ പുനഃ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

---------------

Hindusthan Samachar / Sreejith S


Latest News