റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ തുടരാൻ തീരുമാനിച്ച് ആർബിഐ
Mumbai , 05 ജൂണ് (H.S.) ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ സംഘർഷം മൂലം അസംസ്കൃത എണ്ണവില വർദ്ധിച്ചതും കണക്കിലെടുത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതോടെ ബാങ്ക് വായ്പകളുടെ
RBI


Mumbai , 05 ജൂണ് (H.S.)

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ സംഘർഷം മൂലം അസംസ്കൃത എണ്ണവില വർദ്ധിച്ചതും കണക്കിലെടുത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതോടെ ബാങ്ക് വായ്പകളുടെ പലിശ നിരക്ക് നിർണയിക്കുന്ന പ്രധാന സൂചികയായ റീപ്പോ നിരക്ക് 5.25 ശതമാനമായി തുടരും.

ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ആറംഗ ധനനയ സമിതി (എം.പി.സി) ഏകകണ്ഠമായാണ് ഈ തീരുമാനമെടുത്തത്. കഴിഞ്ഞ ഒക്ടോബറിൽ റീട്ടെയ്ൽ നാണയപ്പെരുപ്പം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.25 ശതമാനത്തിലേക്ക് എത്തിയിരുന്നെങ്കിലും, നിലവിലെ ഇന്ധനവില വർധനവും ദുർബലമായേക്കാവുന്ന മൺസൂൺ പ്രവചനങ്ങളും ഭാവിയിൽ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതേത്തുടർന്ന് നടപ്പ് സാമ്പത്തിക വർഷത്തെ നാണയപ്പെരുപ്പ നിരക്ക് 4.6 ശതമാനത്തിൽ നിന്നും 5.1 ശതമാനമായി ആർ.ബി.ഐ ഉയർത്തി നിശ്ചയിച്ചു.

പശ്ചിമേഷ്യൻ പ്രതിസന്ധിയും ഊർജ വിതരണത്തിലെ തടസ്സങ്ങളും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും ബാധിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തെ ജി.ഡി.പി വളർച്ചാ നിരക്ക് മുൻപ് പ്രവചിച്ച 6.9 ശതമാനത്തിൽ നിന്നും 6.6 ശതമാനമായി കേന്ദ്ര ബാങ്ക് കുറച്ചു. ഇതോടൊപ്പം ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾ കാരണം ഈ വർഷം തുടക്കം മുതൽ ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുകയാണ്.

മെയ് മാസത്തിൽ ഡോളറിനെതിരെ 96.86 എന്ന റെക്കോർഡ് താഴ്ചയിലേക്ക് രൂപയുടെ മൂല്യം എത്തിയിരുന്നു. മുൻപ് ഏഷ്യയിലെ ഏറ്റവും സ്ഥിരതയുള്ള കറൻസികളിലൊന്നായിരുന്ന രൂപ, എണ്ണവില വർദ്ധനവും മൂലധന ചോർച്ചയും കാരണം ഈ വർഷം ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായി മാറി. എങ്കിലും മുൻകാല പ്രതിസന്ധികളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഇപ്പോൾ കൂടുതൽ കരുത്തുറ്റ അടിത്തറയിലാണെന്നും, ചുരുങ്ങിയ ആഘാതത്തോടെ ഈ ആഗോള പ്രതിസന്ധിയെ മറികടക്കാൻ രാജ്യത്തിന് സാധിക്കുമെന്നും ആർ.ബി.ഐ ഗവർണ്ണർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, ഈ വർഷം തുടക്കം മുതൽ രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. 2026 മെയ് 20 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയായ 96.86 ൽ ക്ലോസ് ചെയ്തു. മുൻ ക്ലോസിനേക്കാൾ 33 പൈസ കുറഞ്ഞു. ആ വർഷം മോശം പ്രകടനമാണ് കാഴ്ചവച്ചത്. 2026-ൽ ഇതുവരെ അതിൻ്റെ മൂല്യം ഏകദേശം 7 ശതമാനം കുറഞ്ഞു. ഇറാൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഏകദേശം ആറ് ശതമാനമായി കുറയുകയും ചെയ്തു.

എംപിസിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ, റീട്ടെയിൽ പണപ്പെരുപ്പം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി 2025 ഫെബ്രുവരി, ഏപ്രിൽ, ഡിസംബർ മാസങ്ങളിൽ ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റുകൾ വീതവും ജൂണിൽ 50 ബേസിസ് പോയിൻ്റുകൾ വീതവും കുറച്ചു. 2025 ഒക്ടോബറിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 0.25 ശതമാനമായി കുറഞ്ഞു. കണ്സ്യൂമര് പ്രൈസ് ഇന്ഡക്സ് (സിപിഐ) പരമ്പര അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News