വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കു പറ്റുന്നവർക്കും അർഹമായ നഷ്ടപരിഹാരം തിട്ടപ്പെടുത്തി ലഭ്യമാക്കുന്നതിനു ആവശ്യമായ മാർഗ്ഗരേഖ തയ്യാറാക്കാൻ ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കും മന്ത്രി ഷിബു ബേബി ജോൺ
Thiruvananthapuram , 05 ജൂണ് (H.S.) ജനവാസമേഖലയിലും കൃഷിയിടങ്ങളിലും ഒറ്റപ്പെട്ടു പോകുന്ന വന്യജീവികളെ സുരക്ഷിതമായി നിരീക്ഷിക്കുന്നതിനും എല്ലാ ലാൻഡ്സ്കേപ്പുകളിലും വിദഗ്ദ്ധ പരിശീലനം നൽകി ഡ്രോൺ സ്ക്വാഡുകൾ വിന്യസിക്കും. എ.ഐ. സാങ്കേതിക വിദ്യയിൽ ഊന്നിയു
Shibu baby John


Thiruvananthapuram , 05 ജൂണ് (H.S.)

ജനവാസമേഖലയിലും കൃഷിയിടങ്ങളിലും ഒറ്റപ്പെട്ടു പോകുന്ന വന്യജീവികളെ സുരക്ഷിതമായി നിരീക്ഷിക്കുന്നതിനും എല്ലാ ലാൻഡ്സ്കേപ്പുകളിലും വിദഗ്ദ്ധ പരിശീലനം നൽകി ഡ്രോൺ സ്ക്വാഡുകൾ വിന്യസിക്കും. എ.ഐ. സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള റിയൽ ടൈം മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനവും റിയൽ ടൈം മോണിറ്ററിംഗ് സിസ്റ്റവും എല്ലാ വനം ഡിവിഷനുകളിലും നടപ്പിലാക്കും. വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു നിരീക്ഷണ സംവിധാനം പ്രവർത്തനക്ഷമമാക്കും.

*വനപുനരുദ്ധാരണവും ജൈവവൈവിധ്യ സംരക്ഷണവും*

പുൽമേടുകൾ വീണ്ടെടുക്കുന്നതിനു വേണ്ടിയുള്ള സമഗ്ര പദ്ധതി തുറസ്സായ സ്ഥലങ്ങളും പുൽമേടുകളും നിലനിർത്തുക എന്നത് വന്യജീവി സംരക്ഷണത്തിലെ ഒരു പ്രധാന ഘടകമാണ്. എല്ലാ വനം ഡിവിഷനുകളിലുമുള്ള പുൽമേടുകൾ മാപ്പ് ചെയ്ത് അവ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കഴിഞ്ഞ നൂറ്റാണ്ടിൽ ഗ്രാസ് ലാൻഡ് അഫോറസ്റ്റേഷന്റെ ഭാഗമായി പുൽമേടുകളിൽ വച്ചുപിടിപ്പിച്ച വിദേശയിനം വൃക്ഷങ്ങൾ ഘട്ടം ഘട്ടമായി നീക്കം ചെയ്ത് പുൽമേടുകൾ വീണ്ടെടുക്കും. പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികളുടെ നടപ്പാക്കൽ ത്വരിതപ്പെടുത്തും *അധിനിവേശ സസ്യങ്ങളുടെ നിർമ്മാർജനത്തിനുള്ള കർമ്മപദ്ധതി തയ്യാറാക്കൽ* സെന്ന, ലന്താന, മൈക്കീനിയ തുടങ്ങിയ അധിനിവേശ സസ്യങ്ങളുടെ നിർമ്മാർജ്ജനത്തിനുള്ള കർമ്മപദ്ധതി തയ്യാറാക്കും.

*വന്യജീവി നഷ്ടപരിഹാര പരിഷ്കരണം*

മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ഇരയായവർക്കുള്ള മെച്ചപ്പെട്ട നഷ്ടപരിഹാരവിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വനം, റവന്യൂ, ദുരന്തനിവാരണം, കൃഷി, മൃഗസംരക്ഷണം വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പോർട്ടൽ തയ്യാറാക്കും. നഷ്ടപരിഹാരം സമയബന്ധിതമായും കാര്യക്ഷമമായും വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും പരിക്കു പറ്റുന്നവർക്കും അർഹമായ നഷ്ടപരിഹാരം തിട്ടപ്പെടുത്തി ലഭ്യമാക്കുന്നതിനു ആവശ്യമായ മാർഗ്ഗരേഖ തയ്യാറാക്കാൻ ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കും. വന്യമൃഗങ്ങൾ കാരണമുണ്ടാകുന്ന കൃഷിനാശം കണക്കാക്കുന്ന മാനദണ്ഡങ്ങൾ കാലഹരണപ്പെട്ടതാണെന്നും നൽകിവരുന്ന ധനസഹായം അപര്യാപ്തമാണെന്നും ഇവ കാലോചിതമായി പരിഷ്കരിക്കണമെന്നും വിവിധ കർഷക സംഘടനകൾ പരാതിപ്പെട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് വിശദമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുവാൻ ഒരു കമ്മിറ്റി രൂപീകരിക്കുന്നതാണ്. നഷ്ടപരിഹാര വിതരണത്തിനായി സ്പെഷ്യൽ ഡ്രൈവ് നടത്തും. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ജില്ലാതല നിയന്ത്രണ സമിതി ഈ വിഷയം സ്ഥിരം അജണ്ടയായി ഉൾപ്പെടുത്തി, തടസ്സപരിഹാരം കണ്ടെത്തി സമയബന്ധിതമായി തുക വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തും.

*കാട്ടുപന്നി നിയന്ത്രണ പ്രവർത്തനങ്ങൾ*

ജനവാസമേഖലയിലെ കാട്ടുപന്നികളുടെ കണക്കെടുപ്പ് പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തും. ജനവാസമേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകാരികളായ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനും സംഘർഷം ഒഴിവാക്കുന്നതിനും നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഇത്തരത്തിലെ അധികാര വികേന്ദ്രീകരണം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ ആവശ്യമായ പരിശീലനങ്ങളും സാങ്കേതിക സഹായങ്ങളും വനം വകുപ്പ് പഞ്ചായത്തുകൾക്ക് നൽകും. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഷൂട്ടർമാരുടെ ലിസ്റ്റ് തയ്യാറാക്കും. ഇതിനാവശ്യമായ കൂടുതൽ അധികാരങ്ങൾ പഞ്ചായത്തുകൾക്ക് നൽകും. മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് ഷൂട്ടർമാർക്കുള്ള ഓണറേറിയം 1500 രൂപയായും ജഡം മറവു ചെയ്യുന്നതിനുള്ള ചെലവിനം 2000 രൂപയായും വർദ്ധിപ്പിക്കുകയും ആയത് പഞ്ചായത്തുകളുടെ SDRF ഫണ്ടിൽ നിന്നും വിനിയോഗിക്കുവാൻ അനുമതി നൽകിക്കൊണ്ടും സ.ഉ. (സാധാ) നം. 108/2025/DMD തീയതി 06/03/2025 പ്രകാരം സർക്കാർ ഉത്തരവായിട്ടുള്ളതാണ്. നിലവിൽ ഈയിനങ്ങളിൽ ഓരോ പഞ്ചായത്തിനും വിനിയോഗിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഇത് വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കാട്ടുപന്നികൾ മൂലമുള്ള കൃഷിനാശം കാട്ടിൽ നിന്ന് ഏറെ അകലെയുള്ള ജനവാസമേഖലയിൽ പോലും കർഷകരുടെ ജീവിതത്തേയും വരുമാനത്തേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ജനവാസമേഖലയിൽ ഇറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള കാട്ടുപന്നികളെ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തും. ഇതിനായി ത്രിതല പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മൂന്ന് മാസം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതി ജൂൺ 15 ന് ആരംഭിക്കും.

*പഞ്ചായത്ത് തല പ്രാദേശിക റെസ്പോൺസ് ടീം*

കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം നിയന്ത്രിക്കുന്നതിനായി പഞ്ചായത്ത് തല പ്രാദേശിക റെസ്പോൺസ് ടീമുകൾ രൂപീകരിച്ച് പരിശീലനം നൽകും. ഏകോപനത്തിനായി പഞ്ചായത്ത് തലത്തിൽ ഫോറസ്റ്റ് ലെയ്സൺ ഓഫീസർമാരെ നിയോഗിക്കും. മനുഷ്യ-വന്യജീവി സംഘർഷം അനുഭവപ്പെടുന്ന പഞ്ചായത്തുകളിൽ സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും ജനജാഗ്രതാ സമിതികൾ പ്രവർത്തിച്ചുവരുന്നു. ഇത്തരത്തിൽ 280 ജനജാഗ്രതാ സമിതികളാണുള്ളത്. അതോടൊപ്പം വന്യമൃഗസാന്നിദ്ധ്യമുണ്ടായാൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ 428 പ്രൈമറി റെസ്പോൺസ് ടീമുകളും പ്രവർത്തിച്ചു വരുന്നു. ജനജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ആവശ്യമെങ്കിൽ കൂടുതൽ പ്രൈമറി റെസ്പോൺസ് ടീമുകൾ രൂപീകരിക്കുകയും ചെയ്യും. ജില്ലാതല നിയന്ത്രണ സമിതിയുടെ പ്രതിമാസ യോഗത്തിൽ ജനജാഗ്രതാ സമിതി പ്രവർത്തനങ്ങൾ വിലയിരുത്തും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News