ഹൈക്കോടതി നിലപാട് സിപിഎമ്മിൻ്റേയും പിണറായി വിജയൻ്റേയും കരണത്തേറ്റ അടിയെന്ന് വി മുരളീധരൻ
Thrissur , 05 ജൂണ് (H.S.) ഹൈക്കോടതി നിലപാട് സിപിഎമ്മിൻ്റേയും പിണറായി വിജയൻ്റേയും കരണത്തേറ്റ അടിയെന്ന് വി മുരളീധരൻ. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായത് സിപിഎമ്മിൻ്റെ സ്ഥിരം ക്രിമിനലുകളാണ്. പൊലീസിന് നേതാക്കൾക്കെതിരെ കേസ് എടുക്കാൻ ധൈര്യമില്
V Muralidharan


Thrissur , 05 ജൂണ് (H.S.)

ഹൈക്കോടതി നിലപാട് സിപിഎമ്മിൻ്റേയും പിണറായി വിജയൻ്റേയും കരണത്തേറ്റ അടിയെന്ന് വി മുരളീധരൻ. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായത് സിപിഎമ്മിൻ്റെ സ്ഥിരം ക്രിമിനലുകളാണ്. പൊലീസിന് നേതാക്കൾക്കെതിരെ കേസ് എടുക്കാൻ ധൈര്യമില്ലെന്നും വി മുരളീധരൻ അരോപിച്ചു.

ഇഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്രമണം ഗൂഢാലോചനയാണ്. എന്ത് സേവനം നൽകിയ പേരിലാണ് വീണയ്ക്ക് മാസം തോറും പണം ലഭിച്ചത്. മൂന്ന് ഹൈക്കോടതികളിൽ കേസ് തടസപ്പെടുത്താൻ ശ്രമം നടത്തി. തടസങ്ങൾ നീക്കിയാണ് ഇഡി മുന്നോട്ട് പോയത്. ഇക്കാര്യത്തിൽ കേരള സർക്കാർ നിലപാട് വ്യകതമാക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.

''ഇഡി ഉദ്യോഗസ്ഥരുടെ ജീവൻ അപഹരിക്കാനുള്ള ശ്രമമാണ് നടന്നത്. പിണറായി വിജയനെതിരെ പകപോക്കൽ എന്നാണ് പറയുന്നത്. എന്നാൽ കേസ് മകള്ക്കെതിരെയാണ്. മകള് ക്രിമിനൽ കുറ്റം ചെയ്തപ്പോള് പ്രവർത്തകരെ അഴിച്ച് വിടുന്നു. ഇത് എന്ത് രാഷ്ട്രീയ നിലപാടാണ്. രാഷ്ട്രീയ വേട്ട നടന്നിട്ടില്ല. അത് കോടതിയെ ബോധ്യപ്പെടുത്താൻ കഴിയണം.

എന്ത് അടിസ്ഥാനത്തിലാണ് ലക്ഷങ്ങളുടെ തിരിമറി നടന്നത്. കള്ളപ്പണ ഇടപാട് നടന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി ഇടപെട്ടത്. കേസിന് തടയിടാൻ ശ്രമിച്ചു. എന്നിട്ടും ഇഡി മുന്നോട്ട് പോയത്. കള്ളപ്പണ ഇടപാട് നടന്ന കമ്പനിയിൽ സർക്കാർ സ്ഥാപനത്തിന് പങ്കുണ്ടെന്നത് ലജ്ജാവഹമാണ്. ഈ സർക്കാർ ഈ ഇടപാട് നിർത്തലാക്കാൻ തയാറാകുമോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. പൊതുമേഖല സ്ഥാപനം ഓഹരി പിൻവലിക്കുമോ എന്ന് കണ്ടറിയണം. കർത്തയുടെ കൈയ്യിൽ നിന്ന് പണം വാങ്ങിയവർ കുടുങ്ങുമെന്നാണ് ഇഡി പറഞ്ഞിരിക്കുന്നത്'' - വി മുരളീധരൻ പറഞ്ഞു.

അതേസമയം മിഠായി വിവാദം മറുപടി ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ടെന്ന് പ്രതികരണം. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമം നടക്കുന്നുവെന്നും സിപിഎം പലതും മറച്ചുവയ്ക്കാൻ ആണ് ഇത്തരം വിഷയം ഉയർത്തുന്നതെന്നും എംഎൽഎ ആരോപിച്ചു. ജനങ്ങൾക്കിടയിൽ ഞാൻ ജാതീയത ഉണ്ടാക്കിയെന്ന് പറഞ്ഞവർ മാപ്പ് പറയണമെന്നും വി മുരളീധരൻ പറഞ്ഞു.

കട്ടേല ഗവ. ട്രൈബൽ എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് സംഭവം ഉണ്ടായത്. മിഠായി കുട്ടികളുടെ കൈയിലേക്ക് നൽകാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്ഘാടകയായ മന്ത്രി എ തുളസി നോക്കി നിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ വിവേചനപരമായ നടപടി. പിന്നാക്കവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു സ്ഥലം എംഎൽഎ കൂടിയായ മുരളീധരൻ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News