ദേവാരണ്യം പദ്ധതിക്ക് തുടക്കം; പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രാങ്കണത്തിൽ പൂജാ സസ്യങ്ങൾ നട്ട് ദേവസ്വം മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും
Thiruvanathapuram, 05 ജൂണ്‍ (H.S.) സംസ്ഥാന സർക്കാരും കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകളും ചേർന്ന് നടപ്പാക്കുന്ന ദേവാരണ്യം പദ്ധതിക്ക് തുടക്കമായി. തിരുവിതാംകൂർ,കൊച്ചി, ഗുരുവായൂർ,മലബാർ കൂടൽമാണിക്യം ദേവസ്വം ബോർഡുകൾക്ക് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ക്
tree


Thiruvanathapuram, 05 ജൂണ്‍ (H.S.)

സംസ്ഥാന സർക്കാരും കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകളും ചേർന്ന് നടപ്പാക്കുന്ന ദേവാരണ്യം പദ്ധതിക്ക് തുടക്കമായി. തിരുവിതാംകൂർ,കൊച്ചി, ഗുരുവായൂർ,മലബാർ കൂടൽമാണിക്യം ദേവസ്വം ബോർഡുകൾക്ക് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും ഫലവൃക്ഷങ്ങളും, ഔഷധസസ്യങ്ങളും, പൂജാ സസ്യങ്ങളും വച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അമ്പലമുക്ക് പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദേവസ്വം- ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിച്ചു. തൈ നടുന്നതിൽ അല്ല പരിപാലനത്തിലാണ് യഥാർത്ഥ പ്രകൃതിസ്നേഹം ഉണ്ടാകേണ്ടതെന്നും ക്ഷേത്ര പരിസരത്താണ് ദേവാരണ്യം പദ്ധതി നടപ്പിലാക്കുന്നത് എന്നതുകൊണ്ട് ഭക്തർക്കാണ് പരിപാലനത്തിൽ പ്രഥമ ഉത്തരവാദിത്വമെന്നും മന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ ചടങ്ങിൽ അധ്യക്ഷനായി. മറ്റെല്ലാവർക്കും സസ്യങ്ങൾ നടുന്നതിനും പരിപാലിക്കുന്നതിനും സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്വമാണ് ഉള്ളതെങ്കിൽ ദേവസ്വം ബോർഡുകൾക്ക് ഈ ഉത്തരവാദിത്വങ്ങൾക്ക് പുറമേ ആത്മീയമായ ഉത്തരവാദിത്വം കൂടി ഉണ്ടെന്നും അത് നിറവേറ്റാൻ പരമാവധി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. കെ. രാജു ചടങ്ങിൽ സ്വാഗതം പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി. ഡി.സന്തോഷ് കുമാർ തിരുവനന്തപുരം നഗരസഭ കൗൺസിലർമാരായ , കെ.എസ്.ശബരീനാഥൻ വിനീത് ,അനിത, വൈഷ്ണ ദേവസ്വം ബോർഡ് സെക്രട്ടറി ബി. ദീപ റവന്യൂ ദേവസ്വം അഡീഷണൽ സെക്രട്ടറി ജയപാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ രഞ്ജിത്ത് കെ ശേഖർ എന്നിവർ സംസാരിച്ചു. ദേവസ്വം കമ്മീഷണർ ബി സുനിൽകുമാർ ചടങ്ങിന് നന്ദി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News