'സഹോദരീ ഭര്ത്താവ് സത്യസന്ധനായ മാതൃകാ പൊതുപ്രവര്ത്തകന്' -ബന്ധുനിയമനം ന്യായീകരിച്ച് സണ്ണി ജോസഫ്
Thiruvanathapuram, 05 ജൂണ്‍ (H.S.) തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫില്‍ സഹോദരീ ഭര്‍ത്താവായ ബെന്നി തോമസിനെ നിയമിച്ചതിനെ ന്യായീകരിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ബ്രദര്‍ ഇന്‍ലോ എന്നതല്ല നിയമനത്തിന്റെ മാനദണ്ഡമെന്നും അദ്ദേഹം സത്യസന്ധനായ മാതൃകാ പൊതു
Sunny Joseph


Thiruvanathapuram, 05 ജൂണ്‍ (H.S.)

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫില്‍ സഹോദരീ ഭര്‍ത്താവായ ബെന്നി തോമസിനെ നിയമിച്ചതിനെ ന്യായീകരിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ബ്രദര്‍ ഇന്‍ലോ എന്നതല്ല നിയമനത്തിന്റെ മാനദണ്ഡമെന്നും അദ്ദേഹം സത്യസന്ധനായ മാതൃകാ പൊതുപ്രവര്‍ത്തകനാണെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായാണ് ബെന്നി തോമസിനെ നിയമിച്ചത്.

'നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതിനോടകം തന്നെ എല്ലാവര്‍ക്കും വ്യക്തമാക്കപ്പെട്ട കാര്യമാണ്. ബ്രദര്‍ ഇന്‍ ലോ എന്നതല്ല അതിന്റെ മാനദണ്ഡം. അദ്ദേഹം നല്ലൊരു പൊതുപ്രവര്‍ത്തകനാണ്. ഈ ഇലക്ഷനില്‍ എന്റെ ചീഫ് ഏജന്റ് ആയിരുന്നു. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തന്നെ അദ്ദേഹത്തെ ഇങ്ങോട്ട് ശുപാര്‍ശ ചെയ്യുകയായിരുന്നു. രണ്ട് ടേം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കേരളത്തില്‍ റേക്കോഡ് ഭൂരിപക്ഷത്തിന് ജയിച്ച പഞ്ചായത്ത് മെമ്പറാണ്. അവിടുത്തെ എല്ലാ പാര്‍ട്ടിക്കാരും ഉള്‍ക്കൊള്ളുന്ന കോളജ് കമ്മിറ്റിയുടെ സെക്രട്ടറിയാണ്. പാര്‍ട്ടി സെക്രട്ടറിയാണ്. നല്ല സത്യസന്ധനായ മാതൃകാ പൊതുപ്രവര്‍ത്തകനാണ്. എല്ലാവര്‍ക്കും അറിയാമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News