കേരളം ഉത്തരവാദിത്ത ടൂറിസത്തില് നിന്ന് സുസ്ഥിര ടൂറിസത്തിലേക്ക് : മന്ത്രി പി. സി. വിഷ്ണുനാഥ്
Thiruvanathapuram, 05 ജൂണ്‍ (H.S.) ഉത്തരവാദിത്ത ടൂറിസത്തില്‍ നിന്ന് ഒരു പടികൂടി മുന്നോട്ട് പോയി സുസ്ഥിര ടൂറിസം എന്ന ലക്ഷ്യത്തിലേക്ക് കേരളത്തിന്റെ ടൂറിസം പ്രവര്‍ത്തനങ്ങളെ മാറ്റുന്നത് സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ടൂ
P C Vishnunath


Thiruvanathapuram, 05 ജൂണ്‍ (H.S.)

ഉത്തരവാദിത്ത ടൂറിസത്തില്‍ നിന്ന് ഒരു പടികൂടി മുന്നോട്ട് പോയി സുസ്ഥിര ടൂറിസം എന്ന ലക്ഷ്യത്തിലേക്ക് കേരളത്തിന്റെ ടൂറിസം പ്രവര്‍ത്തനങ്ങളെ മാറ്റുന്നത് സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ടൂറിസം വകുപ്പ് സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ന് ലോകത്ത് യുദ്ധങ്ങളിലോ മഹാമാരികളിലോ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള പാരിസ്ഥിതിക ആഘാതങ്ങള്‍ മൂലമാണ് മരണപ്പെടുന്നത്. ഒരുകാലത്ത് ചുഴലിക്കാറ്റുകളുടെ ഭീഷണി കുറവായിരുന്ന അറബിക്കടല്‍ മേഖല പോലും ഇപ്പോള്‍ കൂടുതല്‍ ചുഴലിക്കാറ്റ് സാധ്യതയുള്ള മേഖലയായി മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് പ്രകൃതി സൗന്ദര്യമാണെന്നും അതിനാല്‍ പരിസ്ഥിതി സംരക്ഷണവും ടൂറിസം വികസനവും പരസ്പര പൂരകമായി മുന്നോട്ടുകൊണ്ടുപോകേണ്ടത് അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ യുവതലമുറയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ഒരു വര്‍ഷം മുഴുവന്‍ എന്‍.എസ്.എസ്, എന്‍.സി.സി, ടൂറിസ്റ്റ് ക്ലബ്ബുകള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയ സംഘടനകളിലൂടെ വിദ്യാര്‍ഥികളെ വിവിധ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ ടൂറിസം വകുപ്പ് പങ്കാളികളാക്കുമെന്നും മന്ത്രി അറിയിച്ചു.

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മന്ത്രി വൃക്ഷതൈ നട്ടു. ലൈഫ് ഗാര്‍ഡുകളുടെ മോക്ക് ഡ്രില്ലും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News