ശ്രീറാം വെങ്കിട്ടരാമനെ വാര്ത്താസമ്മേളനത്തില് ഒപ്പമിരുത്തിയതില് തെറ്റില്ല; മുന്മന്ത്രിമാരും ചെയ്തിട്ടുണ്ട്; ടി സിദ്ദിഖ്
Thiruvanathapuram, 06 ജൂണ്‍ (H.S.) മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാ കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്. ഉദ്യോഗസ്ഥര്‍ വകുപ്പിന്റെ അഭിവാജ്യ ഘടകമാ
UDF Candidate T Siddique


Thiruvanathapuram, 06 ജൂണ്‍ (H.S.)

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാ കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്. ഉദ്യോഗസ്ഥര്‍ വകുപ്പിന്റെ അഭിവാജ്യ ഘടകമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാമിനെ ഒപ്പമിരുത്തിയത് സ്വാഭാവിക നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടുദിവസം മുമ്പ് നിയമസഭാ മീഡിയാ റൂമില്‍ കൃഷിവകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി ടി. സിദ്ദിഖ് വകുപ്പ് ഡയറക്ടര്‍ ശ്രീറാമിനെയും വേദിയില്‍ ഒപ്പമിരിക്കാന്‍ വിളിച്ചത്. ശ്രീറാം വേദിയിലേക്ക് കയറിയതോടെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇരിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഒന്നായി നിലപാടെടുത്തു.

ഒടുവില്‍ ശ്രീറാം ആ റൂമില്‍നിന്നും പുറത്തുപോയതോടെയാണ് വാര്‍ത്താസമ്മേളനം പുനഃരാരംഭിച്ചത്. ഈ വിഷയത്തിലാണ് മന്ത്രി ടി. സിദ്ദിഖ് ഇന്ന് വിശദീകരണവുമായി രംഗത്തെത്തിയത്. ഇനിയുള്ള വാര്‍ത്താ സമ്മേളനങ്ങളില്‍ ശ്രീറാംവെങ്കിട്ടരാമനും ഉണ്ടാകുമെന്നും അത് സ്വാഭാവികമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'ഉദ്യോഗസ്ഥന്മാര്‍ കൃഷി വകുപ്പിന്റെ അഭിവാജ്യ ഘടകമാണ്. കര്‍ഷകരെപ്പോലെ പ്രധാനപ്പെട്ടതാണ് ഈ ഉദ്യോഗസ്ഥന്മാരും. കര്‍ഷകരും ഉദ്യോഗസ്ഥരും ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. അതിനിടയില്‍ ഒരു അപശബ്ദത്തിലേക്കും പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.' മന്ത്രി പറഞ്ഞു.

'മുന്‍ സര്‍ക്കാരിന്റെ കാലത്തും കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനങ്ങളില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇരുന്നിട്ടുണ്ട്. കൃഷിവകുപ്പിന്റെ ഇന്നലത്തെ പരിപാടിയിലും ശ്രീറാം പങ്കെടുത്തിരുന്നു. അതൊക്കെ സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ്. ഈ വകുപ്പ് മാറി വേറെ വകുപ്പില്‍ പോയാലും, ആ വകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ശ്രീറാമിന് പങ്കെടുക്കേണ്ടിവരും, അത് സ്വാഭാവികമാണ്.' ടി. സിദ്ദിഖ് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News