പത്തനംതിട്ട ജില്ലയിൽ കനത്ത കാറ്റിലും മഴയിലും വിദ്യാലയത്തിന്റെ മേൽക്കൂര തകർന്നു വീണു.
Pathanamthitta , 07 ജൂണ് (H.S.) സംസ്ഥാനത്ത് കാലവര്ഷം ശക്തമായതോടെ കെടുതികളും തുടര്ക്കഥയാകുകയാണ്. ഇന്ന് ഏഴ് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറ
Weather update


Pathanamthitta , 07 ജൂണ് (H.S.)

സംസ്ഥാനത്ത് കാലവര്ഷം ശക്തമായതോടെ കെടുതികളും തുടര്ക്കഥയാകുകയാണ്. ഇന്ന് ഏഴ് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളില് യെല്ലോ അലര്ട്ടാണ്.

പത്തനംതിട്ട ജില്ലയിൽ കനത്ത കാറ്റിലും മഴയിലും വിദ്യാലയത്തിന്റെ മേൽക്കൂര തകർന്നു വീണു. അവധിദിവസമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മേൽക്കൂരയുടെ ഷീറ്റുകൾ കാറ്റിൽ പറന്നു പോയി.

കോന്നി തണ്ണിത്തോട് സെൻ്റ് ബനിഡിക്ട് എം എസ് സി ഹൈസ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്നുപോയത്. സ്കൂളിന് സമീപമുള്ള വീടിന്റെ മേലേക്കാണ് ഷീറ്റുകൾ പറന്നു വീണത്. വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച ആയിരുന്നതിനാൽ ക്ലാസുകൾ ഇല്ലാതിരുന്നതിനാൽ വലിയ അത്യാഹിതങ്ങൾ ഒഴിവായി. പത്താം ക്ലാസ്സിന്റെ മൂന്ന് ഡിവിഷനുകളും സ്റ്റാഫ് റൂമുമാണ് തകർന്ന മേൽക്കൂരയ്ക്ക് താഴെ പ്രവർത്തിച്ചിരുന്നത്.വലിയ മേൽക്കൂരയാണ് തകർന്നത്. ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പെടെ ഇന്ന് ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. ശക്തമായ മഴ പെയ്യുന്നതിനാലും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലും ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനാണിത്.

രാത്രി ഏഴു മണി മുതൽ രാവിലെ ആറ്മണി വരെയാണ് യാത്ര നിരോധിച്ചത്. ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, ആർടിഒ, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, തഹസിൽദാർമാർ എന്നിവരെ ചുമതലപ്പെടുത്തി.

കടല്ക്ഷോഭത്തിന് സാധ്യതയുള്ളതിനാല് മീന്പിടിക്കാന് കടലില് പോകുന്നതിനും വിലക്കുണ്ട്. ജൂണ് അഞ്ച് മുതല് ഒന്പത് വരെയാണ് കേരളം, ലക്ഷദ്വീപ്, കര്ണാടക തുടങ്ങിയവയുടെ തീരപ്രദേത്ത് മത്സ്യബന്ധനത്തിന് വിലക്കുള്ളത്. വെള്ളപ്പൊക്ക-ഉരുള്പൊട്ടല് സാധ്യതകള് ഉള്ളയിടങ്ങളില് നിന്ന് ആളുകള് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന് തയാറായി ഇരിക്കണമെന്നും നിര്ദ്ദേശമുണ്ട്.

അതേസമയം സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News