Enter your Email Address to subscribe to our newsletters

Ernakulam , 07 ജൂണ് (H.S.)
നടനും ദേശീയ അവാർഡ് ജേതാവുമായ സലിം കുമാറിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. സഹോദരനായ സലിം കുമാറിൻ്റെ വിയോഗം തീരാത്ത സങ്കടമായെന്ന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. അയാളും ഞാനും തമ്മില് അതി തീവ്രമായൊരു ആത്മബന്ധമുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കുറിച്ചു.
''ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും, ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം... നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്... തീരാത്ത സങ്കടം ആയി സഹോദരാ നിൻ്റെ വിയോഗം..'' എന്നണ് മമ്മൂട്ടിയുടെ ഹൃദയ സ്പർശിയായ കുറിപ്പ്.
മുഖ്യമന്ത്രിയുടെ വാക്കുകള്
''ചിരിയുടെ മണവാളന് മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്. അയാളും ഞാനും തമ്മില് അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എൻ്റെ നാടിൻ്റെ അഭിമാനമായൊരാള്. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്പ്പം പോലും ഓര്ക്കാതെ രാഷ്ട്രീയ നിലപാടിൻ്റെ ദൃഢത ആവര്ത്തിച്ച് പറയുന്ന ഒരാള്. ഞാന് കോണ്ഗ്രസുകാരനാണെന്ന് പറയാന് ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്. എൻ്റെ തെരഞ്ഞൈടുപ്പുകളില് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്, പാര്ട്ടിയുടെ വിജയങ്ങളില് അത്രമേല് സന്തോഷിച്ച കൂടപിറപ്പ്.
ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിൻ്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര് ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള് മറുഭാഗത്ത് കണ്ണീരിൻ്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എൻ്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട,'' എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന അദ്ദേഹത്തെ ശനിയാഴ്ച പുലർച്ചെ 2:50 നാണ് ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റുകയായിരുന്നു.
പരിശോധനയിൽ ശ്വാസകോശ രോഗത്തിൻ്റെ തീവ്രത കൂടുക (COPD Exacerbation), ന്യൂമോണിയ, രക്തത്തിലെ അണുബാധ (Sepsis) എന്നിവ കണ്ടെത്തി. കൂടാതെ ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുകയും ചെയ്തു. പ്രത്യേക മെഡിക്കൽ സംഘത്തിൻ്റെ നിരീക്ഷണത്തിൽ വെൻ്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അദ്ദേഹത്തിൻ്റെ ജീവൻ നിലനിർത്തിയിരുന്നത്.
ആൻ്റിബയോട്ടിക്കുകളും ഡയാലിസിസും ഉൾപ്പെടെയുള്ള അടിയന്തിര ചികിത്സകൾ നൽകി വരികെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഡോക്ടർമാരുടെ പരമാവധി ശ്രമങ്ങൾ നടത്തിയെങ്കിലും രാത്രി 10:43ന് മരണം സംഭവിക്കുകയായിരുന്നു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR