Enter your Email Address to subscribe to our newsletters

Ernakulam , 07 ജൂണ് (H.S.)
കോണ്ഗ്രസ് രാഷ്ട്രീയം മനസില് സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു നടന് സലിം കുമാര്. എങ്കിലും അദ്ദേഹം രാഷ്ട്രീയത്തിന് അതീതമായ വ്യക്തി ബന്ധങ്ങള് സൂക്ഷിച്ചിരുന്നു.
സിപിഎം നേതാവ് പി ജയരാജനുമായി അടുത്ത സൗഹൃദമായിരുന്നു സലിം കുമാറിന്. അദ്ദേഹത്തെ കുറിച്ച് നടന് സുബിഷ് സുധി പങ്കുവച്ച കുറിപ്പിലും തെളിയുന്നത് ഈ വ്യക്തി ബന്ധമാണ്.
2016ലെ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം നേതാവ് പി ജയരാജന്, സലീം കുമാറിന്റെ വീട്ടിലെത്തിയതും ഇക്കാര്യം അറിഞ്ഞ് വിഡി സതീശന് ചോദിച്ച കാര്യങ്ങളുമെല്ലാം സുബീഷ് സുധി ഓര്ത്തെടുത്തു. ഒരു സിനിമയുടെ പൂജയ്ക്ക് പി ജയരാജനെയും കെ സുധാകരനെയും ഒരുമിച്ച് വേദിയില് എത്തിക്കാന് സലിംകുമാറിന് സാധിച്ചു. സലീമിന് വേണ്ടി എല്ലാം മറന്ന് നമ്മള് ഒന്നിക്കുമെന്ന കെ സുധാകരന്റെ അന്നത്തെ വാക്കുകളും സുബിഷ് സുധി എടുത്തു പറയുന്നു.
കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യ പ്രശ്നങ്ങള് നേരിടുന്നുണ്ട് സലിം കുമാര്. ശനിയാഴ്ച വൈകീട്ടായിരുന്നു മരണം. ഇന്ന് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്ത്യകര്മങ്ങള്. മരണ വിവരം അറിഞ്ഞ വേളയില് സുബീഷ് സുധി ആശുപത്രിയില് പോയിരുന്നു. മകന് ആരോമലിനെ കണ്ടു. നിങ്ങള്ക്ക് രാഷ്ട്രീയം പറഞ്ഞ് അടികൂടാന് ഇനി അച്ഛനില്ലല്ലോ എന്നാണ് ആരോമല് കരഞ്ഞുകൊണ്ട് പറഞ്ഞതത്രെ.
സുബീഷ് സുധിയുടെ കുറിപ്പ് വായിക്കാം: ''കടുത്ത കോണ്ഗ്രസ് കാരൻ ആയ സലീംമേട്ടൻ ഒരു കടുത്ത പി ജയരാജേട്ടൻ ഫാൻ ആയിരുന്നു. അദ്ദേഹത്തിന്റെ തെളിമായർന്ന രാഷ്ട്രീയം സലീമേട്ടനെ ആകർഷിച്ചിരുന്നു. 2016 ഇലക്ഷൻ കാലത്ത് എറണാകുളത്തു വന്ന ജയരാജേട്ടനെ കുട്ടി ഞാൻ പറവൂരുള്ള സലീമേട്ടന്റെ വീട്ടില് പോയി. ജയരാജേട്ടൻ അവിടെ ഉണ്ട് എന്നറിഞ്ഞ ഇന്നത്തെ ബഹുമാനപെട്ട c m അദ്ദേഹത്തെ വിളിച്ചു തമാശക്കു ചോദിച്ചു എന്താ സലീമേ നമ്മളെ വിട്ട് പോകുകയാണോ എന്ന്. അപ്പോള് സലീമേട്ടൻ പറഞ്ഞ രസകരമായ മറുപടി ഇന്നും എനിക്കു ഓർമ്മയുണ്ട്. സതീഷേട്ടൻ പോയാലും ഞാൻ കോണ്ഗ്രസ് വിടില്ല.
പിന്നെയും എനിക്കു ഒരു അനുഭവം ഉണ്ട്. 'കറുത്ത ജൂത'ന്റെ പൂജക്ക് ബദ്ധവെരികളായ സുധാകരേട്ടനെയും പി ജയരാജേട്ടനെയും സിനിമയുടെ പൂജക്ക് ഒരേ വേദിയില് എത്തിച്ചു. അന്ന് സുധാകരേട്ടൻ പറഞ്ഞ വാക്ക് ഉണ്ട്, സലീമിനു വേണ്ടി നമ്മള് എല്ലാം മറന്നു ഒന്നിക്കും. സലീമേട്ടനെ അടുത്ത അറിഞ്ഞാല് നമ്മള് ഹൃദയത്തോടെ ചേർത്ത് പിടിക്കും.
ഇന്നു അമൃത ഹോസ്പിറ്റലില് സലീമേട്ടന്റെ രണ്ടാമത്തെ മകൻ ആരോമലിനെ കണ്ടപ്പോള് ആരോമല് കരഞ്ഞു കൊണ്ട് പറഞ്ഞ കാര്യം 'നിങ്ങള്ക്കു രാഷ്ട്രിയം പറഞ്ഞു അടികുടാൻ അച്ഛനില്ലല്ലോ'. അതെ പറവൂരിലെ വീട്ടില് ഞാൻ എന്ന അന്തം കമ്മിയെ കാത്തിരിക്കാൻ അന്തം കൊങ്ങി ഇല്ലല്ലോ, മനസ്സില് നിന്ന് മായുന്നില്ല നിർത്തുന്നു.''
---------------
Hindusthan Samachar / CHANDHU CHANDRASEKHAR