ഐഎഎസ് തലത്തിൽ വൻ അഴിച്ചു പണി
Thiruvananthapuram, 08 ജൂണ്‍ (H.S.) ഭരണ മാറ്റത്തിനൊപ്പം സംസ്ഥാനത്ത് ഐഎഎസ് ഓഫീസർമാർക്ക് സ്ഥാന ചലനം. 47 ഉദ്യോഗസ്ഥർക്കാണ് വിവിധ വകുപ്പുകളിൽ നിന്നും സ്ഥാനമാറ്റം ഉണ്ടായത്. ഇതു സംബന്ധിച്ച സർക്കാർ ഓർഡർ പുറത്തിറങ്ങി കേരളത്തിൽ ഭരണതലത്തിൽ വൻ അഴിച്ചുപണി നടത
Kerala govt secretariat


Thiruvananthapuram, 08 ജൂണ്‍ (H.S.)

ഭരണ മാറ്റത്തിനൊപ്പം സംസ്ഥാനത്ത് ഐഎഎസ് ഓഫീസർമാർക്ക് സ്ഥാന ചലനം. 47 ഉദ്യോഗസ്ഥർക്കാണ് വിവിധ വകുപ്പുകളിൽ നിന്നും സ്ഥാനമാറ്റം ഉണ്ടായത്. ഇതു സംബന്ധിച്ച സർക്കാർ ഓർഡർ പുറത്തിറങ്ങി

കേരളത്തിൽ ഭരണതലത്തിൽ വൻ അഴിച്ചുപണി നടത്തിക്കൊണ്ട് സംസ്ഥാനത്തെ 47 മുതിർന്ന ഐ.എ.എസ് (IAS) ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും വിവിധ വകുപ്പുകളുടെ അധിക ചുമതലകൾ നൽകിയും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ജി.ഓ.(ആർ.ടി) നമ്പർ 2847/2026/ജി.എ.ഡി ഉത്തരവിലാണ് ഈ വൻ അഴിച്ചുപണി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട സ്ഥലംമാറ്റങ്ങളും പുതിയ നിയമനങ്ങളും താഴെ പറയുന്നവയാണ്:അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിൽ:ബിശ്വനാഥ് സിൻഹ IAS: ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പദവിക്ക് പുറമെ കയർ വികസനം, ഭവനനിർമ്മാണം എന്നീ വകുപ്പുകളുടെ പൂർണ്ണ അധിക ചുമതല കൂടി നൽകി. ഇദ്ദേഹത്തെ തീരദേശ ഷിപ്പിംഗ്-ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കി. കെ.ആർ. ജ്യോതിലാൽ IAS: ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് ചുമതലയും സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറിയുടെ പൂർണ്ണ അധിക ചുമതലയും നൽകി. നികുതി വകുപ്പ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്നിവയുടെ ചുമതലകളിൽ തുടരും. ഡോ. രാജൻ എൻ. ഖോബ്രഗഡെ IAS: ആരോഗ്യ-കുടുംബക്ഷേമ വകുപ്പിലും ആയുഷ് വകുപ്പിലും തുടരും. സാംസ്കാരികം, ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ് എന്നിവയുടെ ചുമതലകളിൽ നിന്ന് ഒഴിവാക്കി. മിൻഹാജ് ആലം IAS: കെ.എസ്.ഇ.ബി (KSEB) ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റി കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും അഗ്രിക്കൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറായും നിയമിച്ചു. കായികം, യുവജനക്ഷേമം, മ്യൂസിയം-ആർക്കൈവ്സ് വകുപ്പുകളുടെ അധിക ചുമതലയും നൽകി. വനം-വന്യജീവി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകളിൽ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറിമാർ / സെക്രട്ടറിമാർ:ഡോ. രാജു നാരായണസ്വാമി IAS: പാർലമെന്ററി കാര്യ വകുപ്പിൽ നിന്നും സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥലംമാറ്റി. ഡോ. ശർമ്മിള മേരി ജോസഫ് IAS: വനിത-ശിശുവികസന വകുപ്പിൽ നിന്നും ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ അധിക ചുമതലയും നൽകി. ഡോ. ബി. അശോക് IAS: സർവീസിൽ തിരിച്ചെടുത്തതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. എൻ. പ്രശാന്ത് IAS: സർവീസിൽ തിരിച്ചെത്തിയ ഇദ്ദേഹത്തെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും യുവജനക്ഷേമം, മ്യൂസിയം-ആർക്കൈവ്സ് എന്നിവയുടെ അധിക ചുമതലക്കാരനായും നിയമിച്ചു. എം.ജി. രാജമാണിക്കം IAS: റവന്യൂ-ദുരന്തനിവാരണ വകുപ്പിൽ നിന്നും മാറ്റി കെ.എസ്.ഇ.ബി (KSEB) പുതിയ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. പവർ, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പുകളുടെ സെക്രട്ടറി ചുമതലയും ഇദ്ദേഹത്തിനുണ്ടാകും. ദേവസ്വം ചുമതലയിൽ തുടരും. ബിജു കെ IAS: പൊതുമരാമത്ത് വകുപ്പിൽ നിന്നും വനം-വന്യജീവി വകുപ്പ് സെക്രട്ടറിയായി സ്ഥലംമാറ്റി. ടൂറിസം, പൊതുഭരണം, തൊഴിൽ നൈപുണ്യം എന്നിവയുടെ അധിക ചുമതലയും നൽകി. ടി.വി. അനുപമ IAS: തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും ഗതാഗത വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. മെട്രോ റെയിൽ, എയർപോർട്ടുകൾ, പട്ടികജാതി-പട്ടികവർഗ്ഗ വികസനം എന്നിവയുടെ അധിക ചുമതലയും നൽകി. പ്രധാന ഡയറക്ടർമാർ / കമ്മീഷണർമാർ:ദിവ്യ എസ്. അയ്യർ IAS: തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി പുതിയ എക്സ്-കേഡർ തസ്തികയിൽ നിയമിച്ചു. ആയുഷ് മിഷൻ ഡയറക്ടർ ചുമതലയും നൽകി. വിഴിഞ്ഞം പോർട്ട് എം.ഡി സ്ഥാനത്തുനിന്നും മാറ്റി. ജെറോമിക് ജോർജ്ജ് IAS: തദ്ദേശ വകുപ്പിൽ നിന്നും ധനകാര്യ (ചെലവ്) വകുപ്പ് അഡീഷണൽ സെക്രട്ടറിയായി മാറ്റി. ഇദ്ദേഹത്തിന് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ചുമതലയും കേരള മാരിടൈം ബോർഡ് സി.ഇ.ഓ ചുമതലയും നൽകി. സ്നേഹിൽ കുമാർ സിംഗ് IAS: കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തുനിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ (DGE) ആയി നിയമിച്ചു. ആസിഫ് കെ. യൂസഫ് IAS: പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തുനിന്നും നോർക്ക (NORKA) ഡയറക്ടറായി മാറ്റി. പ്രേം കൃഷ്ണൻ എസ് IAS: സഹകരണ സംഘം രജിസ്ട്രാർ (Registrar of Co-operative Societies) ആയി നിയമിച്ചു. ശ്രീധന്യ സുരേഷ് IAS: ടൂറിസം അഡീഷണൽ ഡയറക്ടർ പദവിക്ക് ഒപ്പം പുതിയ ഫുഡ് സേഫ്റ്റി കമ്മീഷണറായി (Commissioner of Food Safety) നിയമിച്ചു. ഡോ. അരുൺ ജെ.ഒ IAS: സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായും സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറായും നിയമിച്ചു. ഹർഷിൽ ആർ. മീന IAS: അനെർട്ട് (ANERT) സി.ഇ.ഓ സ്ഥാനത്തുനിന്നും കെ.റ്റി.ഡി.സി (KTDC) മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, ലാൻഡ് റവന്യൂ കമ്മീഷണർ തുടങ്ങിയ പ്രധാന പദവികളിൽ ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കാൻ താൽക്കാലിക എക്സ്-കേഡർ തസ്തികകൾ സൃഷ്ടിച്ചാണ് പുതിയ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. ഭരണമാറ്റത്തിന് പിന്നാലെ സിവിൽ സർവീസിലെ പ്രധാന വകുപ്പുകളിൽ കൃത്യമായ ഏകോപനം ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ.

---------------

Hindusthan Samachar / Sreejith S


Latest News