Enter your Email Address to subscribe to our newsletters

Kochi, 08 ജൂണ്‍ (H.S.)
ശബരിമല ശ്രീകോവിലിൽ നിന്ന് കൂടുതൽ സാമ്പിളുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ഹൈക്കോടതി അനുമതി നൽകി. ശബരിമലയിൽനിന്ന് നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ കണക്കെടുക്കാൻ ഇത് ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ശേഖരിക്കുന്ന സാമ്പിളുകൾ ലാബിൽ അയച്ച് പരിശോധിക്കും.
സ്മാർട്ട് ക്രിയേഷനിൽ സ്വർണം വേർതിരിച്ചെടുത്തത് സ്ട്രിപ്പിങ് സാൾട്ട് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അംശങ്ങൾ ജംഷഡ്പുരിലെ കേന്ദ്രലാബിലെ പരിശോധനയിൽ കണ്ടെത്തി. മെറ്റലുകളിൽനിന്നും ആഭരണങ്ങളിൽനിന്നും പൂശിയ ലോഹങ്ങൾ രാസപ്രവർത്തനം വഴി പൂർണമായും അലിയിച്ചുമാറ്റാൻ ഉപയോഗിക്കുന്ന പ്രത്യേകതരം രാസമിശ്രിതങ്ങളാണ് സ്ട്രിപ്പിങ് സാൾട്ട്.
1998-ലെ ചെമ്പുപാളികളിലേക്കും അന്വേഷണം വേണമെന്നും ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ടതായിട്ടുണ്ടെന്നും എസ്.ഐ.ടി ഹൈക്കോടതിയെ അറയിച്ചു. അതേസമയം, 2025ലെ സ്വർണംപൂശലുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ജൂൺ 18-ന് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം.
---------------
Hindusthan Samachar / Sreejith S