വര്ഗീയതയോട് അഴകൊഴമ്പന് സമീപനം പോര; സിപിഎമ്മില് തിരുത്തല് ചര്ച്ചകള് സജീവം
Thiruvanathapuram, 08 ജൂണ്‍ (H.S.) നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍, വീഴ്ചകള്‍ പരിഹരിക്കാനുള്ള അടിയന്തര തിരുത്തല്‍ നടപടികളിലേക്ക് സി.പി.എം. കടുത്ത ഭിന്നതകള്‍ക്കൊടുവില്‍ പ്രത്യേക പ്ലീനം വിളിക്കേണ്ടതില്ലെന്നും, പകരം വര
AKG centre


Thiruvanathapuram, 08 ജൂണ്‍ (H.S.)

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍, വീഴ്ചകള്‍ പരിഹരിക്കാനുള്ള അടിയന്തര തിരുത്തല്‍ നടപടികളിലേക്ക് സി.പി.എം. കടുത്ത ഭിന്നതകള്‍ക്കൊടുവില്‍ പ്രത്യേക പ്ലീനം വിളിക്കേണ്ടതില്ലെന്നും, പകരം വരുംദിവസങ്ങളില്‍ വിപുലീകൃത സംസ്ഥാന സമിതി ചേര്‍ന്ന് തിരുത്തല്‍ പ്രക്രിയകള്‍ക്ക് രൂപം നല്‍കാനും പാര്‍ട്ടി തീരുമാനിച്ചു. ഓഗസ്റ്റില്‍ ചേരുന്ന വിപുലീകൃത സംസ്ഥാന സമിതിയുടെ വേദി പിന്നീട് തീരുമാനിക്കും. ബംഗാളില്‍ പ്ലീനം വിളിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ കേരളത്തിലും സമാനമായ നീക്കം വേണമെന്ന കേന്ദ്രകമ്മിറ്റിയിലെ ആവശ്യം തള്ളിയാണ് സംസ്ഥാന നേതൃത്വം വിപുലീകൃത സമിതിയിലേക്ക് നീങ്ങുന്നത്.

?അതേസമയം, വോട്ട് ചോര്‍ച്ചയ്ക്ക് പ്രധാനകാരണം സര്‍ക്കാരിനെതിരായ ജനവികാരമാണെന്ന് പാര്‍ട്ടി വിലയിരുത്തി. സര്‍ക്കാരിന്റെ ചില ഭരണനടപടികളോടുള്ള ജനങ്ങളുടെ കടുത്ത വിയോജിപ്പ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചു. ഒറ്റപ്പെട്ട തിരുത്തലുകള്‍ കൊണ്ട് ഇനി കാര്യമില്ലെന്നും, ഭരണ-സംഘടനാ തലങ്ങളില്‍ സമഗ്രമായ മാറ്റം അനിവാര്യമാണെന്നും സംസ്ഥാന സമിതിയില്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

?വരാനിരിക്കുന്ന ദിവസങ്ങളില്‍ വര്‍ഗീയ വിരുദ്ധ നിലപാടുകള്‍ ശക്തമാക്കാനാണ് സി.പി.എം തീരുമാനം. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വര്‍ഗീയതയോട് ഇതുവരെ സ്വീകരിച്ച 'അഴകൊഴമ്പന്‍ സമീപനം' പൂര്‍ണ്ണമായും അവസാനിപ്പിക്കും. എല്ലാത്തരം വര്‍ഗീയതകളെയും ഒരുപോലെ ശക്തമായി നേരിടും. മുസ്ലിം ലീഗിന്റെ വര്‍ഗീയ സമീപനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നതിനൊപ്പം, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പാര്‍ട്ടി പൂര്‍ണ്ണമായി തള്ളിപ്പറയും. ?സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വെള്ളാപ്പള്ളി നടേശനെതിരെയുള്ള പരാമര്‍ശങ്ങള്‍ക്ക് വീര്യം പോരെന്ന കടുത്ത വിമര്‍ശനം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു. തുടര്‍ന്നാണ്, വെള്ളാപ്പള്ളിക്കെതിരെ കര്‍ശനമായ ഭാഷയിലുള്ള തിരുത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.

?കണ്ണൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംഭവിച്ച ഗുരുതരവീഴ്ചകളും റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റി. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ പ്രതിക്കൂട്ടിലായ ടി.ഐ.മധുസൂദനനെ പയ്യന്നൂരില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയത് തെറ്റായ നടപടിയായി. അദ്ദേഹത്തെ മത്സരരംഗത്തുനിന്ന് പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതായിരുന്നുവെന്നും പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാളിയെന്നും അവലോകന റിപ്പോര്‍ട്ടില്‍ പാര്‍ട്ടി സമ്മതിക്കുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അവതരിപ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍, സംസ്ഥാന സമിതി അംഗങ്ങളുടെ കടുത്ത വിമര്‍ശനങ്ങളെത്തുടര്‍ന്ന് വിപുലമായ തിരുത്തലുകള്‍ വരുത്തിയാണ് അന്തിമ റിപ്പോര്‍ട്ട് അംഗീകരിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News