Enter your Email Address to subscribe to our newsletters

Idukki, 08 ജൂണ്‍ (H.S.)
ഇടുക്കി സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില് ഒരു മരണം. സൂര്യനെല്ലി സ്വദേശി വെള്ളസ്വാമിയുടെ മകള്‍ മാരിയമ്മാള്‍(36) ആണ് മരിച്ചത്. മകനെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടെയാണ് മാരിയമ്മാളിനെ കാട്ടാന ആക്രമിച്ചത്. മകനും പരിക്കേറ്റിട്ടുണ്ട്.
വീട്ടില്‍ നിന്ന് മെയിന്‍ റോഡിലേക്ക് വരുന്നതിനിടെ മാരിയും മകനും കാട്ടാന കൂട്ടത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു. മൂടല്‍ മഞ്ഞുള്ള സമയമായതിനാല്‍ കാട്ടാനക്കൂട്ടം സമീപത്തുള്ളത് തിരിച്ചറിഞ്ഞിരുന്നില്ല. പരിക്കേറ്റ മകനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിന്നക്കനാല്‍ മേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമായി തുടരുകയാണ്. കാട്ടാനശല്യത്തിനെതിരേ പ്രദേശവാസികള്‍ പലകുറി പരാതികളുമായി അധികൃതര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. ഈ മേഖലയില്‍ നിന്നാണ് നേരത്തെ അരിക്കൊമ്പനെ പിടിച്ചുകൊണ്ടുപോയത്.
---------------
Hindusthan Samachar / Sreejith S