Enter your Email Address to subscribe to our newsletters

Malappuram, 08 ജൂണ്‍ (H.S.)
സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തെ അറസ്റ്റു ചെയ്തു. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പോലീസ് പിടികൂടിയത്. 13 പേരാണ് അറസ്റ്റിലായത്. സ്വര്‍ണവുമായി എത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവരാണ് ഇവര്‍. രണ്ട് കാറുകളും ഒരു സ്‌കൂട്ടറും പിടിച്ചെടുത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
വിമാനത്താവളത്തിന് പുറത്തും ഇന്റര്‍നാഷണല്‍ അറൈവലിന് സമീപത്തും സംശയാസ്പദമായി കണ്ടെത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്. അറസ്റ്റിലായവരില്‍ ക്രിമിനല്‍ കുറ്റങ്ങളുള്‍പ്പെടെ പല കേസുകളിലേയും പ്രതികളും ഉള്‍പ്പെടുന്നുണ്ട്.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി അന്‍സാറിന്റേയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റേയും നിര്‍ദേശപ്രകാരമാണ് പ്രതികള്‍ വിമാനത്താവളത്തിലെത്തിയത് എന്നാണ് ഇവര്‍ പറഞ്ഞത്. ഇവര്‍ക്ക് പുറമേ വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.
---------------
Hindusthan Samachar / Sreejith S