ഹെലികോപ്റ്റര് കരാര് പുതുക്കണം; സര്ക്കാരിനെ സമീപിച്ച് ഡിജിപി; ധൂര്ത്ത് എന്ന് പറഞ്ഞ യുഡിഎഫ് എന്ത് തീരുമാനമെടുക്കും
Thiruvanathapuram, 08 ജൂണ്‍ (H.S.) പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ധൂര്‍ത്ത് എന്ന് വിമര്‍ശിച്ചിരുന്ന ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കലില്‍ എന്തു തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ എടുക്കും എന്നതില്‍ ആകാംക്ഷ. സംസ്ഥാനം വാടകയ്ക്ക് എടുത്തിരുന്ന ഹെലികോപ്റ്ററിന്റ
helicopter


Thiruvanathapuram, 08 ജൂണ്‍ (H.S.)

പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ധൂര്‍ത്ത് എന്ന് വിമര്‍ശിച്ചിരുന്ന ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കലില്‍ എന്തു തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ എടുക്കും എന്നതില്‍ ആകാംക്ഷ. സംസ്ഥാനം വാടകയ്ക്ക് എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ കരാര്‍ കാലാവധി കഴിയുകയാണ്. അതുകൊണ്ട് തന്നെ കരാര്‍ പുതുക്കണം എന്ന ഒരു നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ സംസ്ഥാന പോലീസ് വച്ചിട്ടുണ്ട്. ചിപ്‌സന്‍ ഏവിയേഷന്റെ ആറു സീറ്റുള്ള ഹെലിക്കോപ്റ്ററിന് 25 മണിക്കൂര്‍ പറക്കാന്‍ പ്രതിമാസം 80 ലക്ഷം രൂപ വാടക. മൂന്ന് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഇത് പൂര്‍ത്തിയായതോടെയാണ് ഡിജിപി കത്ത് നല്‍കിയത്.

പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിനെ ധൂര്‍ത്തെന്ന് വിമര്‍ശിച്ചവരാണ് ഇന്നത്തെ മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ഒരു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്ത് കേരളത്തില്‍ കൊണ്ടിടേണ്ട കാര്യമില്ലെന്നായിരുന്നു യുഡിഎഫിന്റെ അന്നത്തെ അഭിപ്രായം. ഇപ്പോള്‍ ഭരണത്തില്‍ എത്തുമ്പോള്‍ എന്ത് നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക എന്നാണ് അറിയാനുള്ള.

മരണാന്തര അവയവദാനത്തിന്റെ ഭാഗമായി വാടകയ്ക്ക് എടുത്ത് ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്നത് ഒഴിച്ചാല്‍ സംസ്ഥാനത്തിന് മറ്റ് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയടക്കം ഈ ഹെലികോപ്റ്റര്‍ എത്രതവണ സഞ്ചരിച്ചു എന്നത് അടക്കമുളള വിവരങ്ങളൊന്നും പുറത്തു വന്നിട്ടുമില്ല. അതുകൊണ്ട് തന്നെ ധൂര്‍ത്ത് എന്ന ആരോപണം സജീവമായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ മോശം സാമ്പത്തിക സ്ഥിതിയടക്കം വ്യക്്തമാക്കി ധവളപത്രം അവതരിപ്പിച്ച ധനവകുപ്പിന്റഎ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എന്ത് തീരുമാനം എടുക്കും എന്ന് ഉടന്‍ അറിയാം.

---------------

Hindusthan Samachar / Sreejith S


Latest News