അഞ്ച് സുപ്രധാന തീരുമാനങ്ങളെടുത്ത് ഇന്ത്യ സഖ്യം; മാധ്യമങ്ങളുടെ ചോദ്യങ്ങള്ക്ക് മറുപടിയില്ല
New delhi, 08 ജൂണ്‍ (H.S.) അഞ്ച് വിഷയങ്ങളില്‍ പൊതുതീരുമാനമെടുത്ത് ഇന്ത്യാ മുന്നണിയുടെ യോഗം അവസാനിച്ചു. നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുക, എസ്ഐആറില്‍ ചീഫ് ജസ്റ്റിസിന് കത്തയയ്ക
india alliance


New delhi, 08 ജൂണ്‍ (H.S.)

അഞ്ച് വിഷയങ്ങളില്‍ പൊതുതീരുമാനമെടുത്ത് ഇന്ത്യാ മുന്നണിയുടെ യോഗം അവസാനിച്ചു. നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുക, എസ്ഐആറില്‍ ചീഫ് ജസ്റ്റിസിന് കത്തയയ്ക്കുക തുടങ്ങിയ തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. 25 പാര്‍ട്ടികള്‍ ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുത്തതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

'വോട്ട് കവര്‍ച്ച, തിരഞ്ഞെടുപ്പ് അട്ടിമറി എന്നിവ സംബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കാന്‍ തീരുമാനമായി. ഉടന്‍തന്നെ ചീഫ് ജസ്റ്റിസിന് കത്ത് കൈമാറും. രണ്ടാമതായി, ലക്ഷക്കണക്കിന് യുവാക്കള്‍ പരീക്ഷ എഴുതിയ നീറ്റ്, സിബിഎസ്ഇ പരീക്ഷകളുടെ വിശ്വാസ്യതയെ തകര്‍ത്ത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉടനടി ആവശ്യപ്പെടാന്‍ ഏകകണ്ഠമായി തീരുമാനമായി', ഖാര്‍ഗെ പറഞ്ഞു.

നിലവിലെ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷകരുടെ പ്രശ്നങ്ങള്‍, അതിക്രമങ്ങള്‍, മറ്റ് ജനകീയ വിഷയങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍തന്നെ സര്‍വ്വകക്ഷി യോഗം വിളിക്കണം. രണ്ടു മാസത്തിലൊരിക്കല്‍ ഇന്ത്യാ സഖ്യത്തിന്റെ യോഗം ചേരാനും തീരുമാനിച്ചു. അടുത്ത യോഗം ഹൈദരാബാദില്‍വെച്ച് നടത്തും.

പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ദിവസവും രാവിലെ നടക്കുന്ന യോഗങ്ങളോടുകൂടി മണ്‍സൂണ്‍ സമ്മേളനത്തിലും പാര്‍ലമെന്ററി ഏകോപനം തുടരാനും തീരുമാനിച്ചിട്ടുണ്ട്.

രണ്ട് മാസത്തിലൊരിക്കല്‍ ഇന്ത്യ സഖ്യം യോഗംചേര്‍ന്ന് ദേശീയ രാഷ്ട്രീയം വിലയിരുത്താനും തന്ത്രങ്ങള്‍ ഏകോപിപ്പിക്കാനും തീരുമാനിച്ചതായി ഖാര്‍ഗെ പറഞ്ഞു. ഓഗസ്റ്റ് എട്ടിനാണ് അടുത്ത യോഗം ചേരുക. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ളവര്‍ യോഗത്തിനെത്തിയിരുന്നു. ഉദ്ധവ് താക്കറെയും ഹേമന്ത് സോറനും യോഗത്തില്‍ വെര്‍ച്വലായി പങ്കെടുത്ത് കാഴ്ചപ്പാടുകള്‍ പങ്കുവെച്ചതായി ഖാര്‍ഗെ പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News