ഇന്ത്യാക്കാരോട് ഇറാന് വിടാന് നിര്ദ്ദേശം; ലഭ്യമായ ഗതാഗത മാര്ഗ്ഗങ്ങള് ഉപയോഗിച്ച് രക്ഷപ്പെടുക
New delhi, 08 ജൂണ്‍ (H.S.) ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം കടുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം. ഇറാനിലേക്ക് യാത്ര ചെയ്യരുതെ
Iran USA conflict


New delhi, 08 ജൂണ്‍ (H.S.)

ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം കടുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാന്‍ ഇസ്രായേലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് കനത്ത മറുപചി ഇസ്രായേല്‍ നല്‍കും എന്ന വിലയിരുത്തലിലാണ് ഈ മുന്നറിയിപ്പ്.

'മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നേരത്തേ നല്‍കിയ ഉപദേശം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു. നിലവില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് ലഭ്യമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് രാജ്യം വിട്ടുപോകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്' എന്ന് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇറാന് നേരെ ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായാണ് മൂന്നിടങ്ങളില്‍ ഇസ്രയേല്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറന്‍, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഇതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം നൂറുദിനം പിന്നിട്ടിരിക്കവേയാണ് പുതിയ സംഭവവികാസങ്ങള്‍. വ്യോമാക്രമണങ്ങള്‍ തുടര്‍ന്നാല്‍ യുദ്ധം വീണ്ടും രൂക്ഷമാകുന്നതിലേക്ക് നയിക്കും. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ തങ്ങളുടെ പൗരന്മാര്‍ക്ക് അടിയന്തര നിര്‍ദേശവുമായി രംഗത്തെത്തിയത്.

---------------

Hindusthan Samachar / Sreejith S


Latest News