നീറ്റ് പരീക്ഷ ചോദ്യപേപ്പര് എത്തിക്കാന് ഹെലികോപ്റ്റര്; പഴുതടച്ച സുരക്ഷ ഒരുക്കാന് കേന്ദ്രസര്ക്കാര് നീക്കങ്ങള്
New delhi, 08 ജൂണ്‍ (H.S.) നിരന്തരമായി നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാണംകെട്ട് നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ പുനപരീക്ഷയില്‍ വീഴ്ചയുണ്ടാകാതിരികകാന്‍ പ്രത്യേക നടപടികള്‍. ജൂണ്‍ 21-ന് നടക്കുന്ന പുനപരീക്ഷയുടെ ഇന്ത്യന്‍ വ്യോമസേനയുടെ കൂട
NEET


New delhi, 08 ജൂണ്‍ (H.S.)

നിരന്തരമായി നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാണംകെട്ട് നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ പുനപരീക്ഷയില്‍ വീഴ്ചയുണ്ടാകാതിരികകാന്‍ പ്രത്യേക നടപടികള്‍. ജൂണ്‍ 21-ന് നടക്കുന്ന പുനപരീക്ഷയുടെ ഇന്ത്യന്‍ വ്യോമസേനയുടെ കൂടി പിന്തുണയോടെ സുരക്ഷിതമാക്കാനാണ് ശ്രമം.. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 18 കേന്ദ്രങ്ങളില്‍നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിലാകും ചോദ്യപേപ്പറുകള്‍ കൊണ്ടുപോകുക.

അതീവ സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സമില്ലാതെ പരീക്ഷ പൂര്‍ത്തിയാക്കുന്നതിനുമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ണായക ഇടപെടല്‍. ചോദ്യപേപ്പറുകള്‍ എത്തിക്കുന്നതിന് പുറമെ, അധികൃതര്‍ ആവശ്യപ്പെടുന്ന എന്തുസഹായവും സായുധസേന സജ്ജമായിട്ടുണ്ട്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ പരീക്ഷയില്‍ നിരന്തരം വീഴ്ചയുണ്ടായതോടെ കേന്ദ്രസര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിടുന്നുണ്ട്. സുപ്രീം കോടതി വളരെ രൂക്ഷമായ രീതിയിലാണ് വിഷയത്തോട് പ്രതികരിച്ചത്. ഇതോടെയാണ് സുരക്ഷാ വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ സൈന്യത്തിന്റെ നേരിട്ടുള്ള സഹകരണം ഉറപ്പാക്കിയിരിക്കുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് മെയ് മന്നിന് നടന്ന ആദ്യ പരീക്ഷ റദ്ദാക്കിയത്. നിലവില്‍ ഈ വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തിവരികയാണ്. പരീക്ഷാകേന്ദ്രങ്ങള്‍ ഏത് നഗരത്തിലായിരിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള വിവരങ്ങള്‍ എന്‍.ടി.എ പ്രസിദ്ധീകരിച്ചു. പരീക്ഷാര്‍ഥികള്‍ക്ക് അവരുടെ ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ചെയ്ത് തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം ഏതാണെന്ന് മനസ്സിലാക്കാം. ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി പെന്‍ ആന്‍ഡ് പേപ്പര്‍ രീതിയിലാണ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകിട്ട് 5.15 വരെയാണ് പരീക്ഷാ സമയം ക്രമീകരിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News