പാപ്പരാസികള്ക്ക് പോലീസ് മുന്നറിയിപ്പ്; അനുമതിയില്ലാതെ വ്യക്തികളുടെ ദൃശ്യം പകര്ത്തിയാല് 3 വര്ഷം തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം
Thiruvanathapuram, 08 ജൂണ്‍ (H.S.) സലിംകുമാറിന്റെ സംസ്‌കാര ചടങ്ങില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ മൊബൈല്‍ ക്യാമറുകളുമായി എത്തിയ ബ്ലോഗര്‍മാര്‍ ഉണ്ടാക്കിയ തിക്കിലും തിരക്കിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇവരുടെ മോശം ഇടപെടല്‍ മൂലം സലിം കുമാറിന്റെ മക
Kerala Police


Thiruvanathapuram, 08 ജൂണ്‍ (H.S.)

സലിംകുമാറിന്റെ സംസ്‌കാര ചടങ്ങില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ മൊബൈല്‍ ക്യാമറുകളുമായി എത്തിയ ബ്ലോഗര്‍മാര്‍ ഉണ്ടാക്കിയ തിക്കിലും തിരക്കിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇവരുടെ മോശം ഇടപെടല്‍ മൂലം സലിം കുമാറിന്റെ മകനായ നടന്‍ ചന്തുവിനും മുഖ്യമന്ത്രി വിഡി സതീശനും ദേഷ്യത്തോടെ മാറി നില്‍ക്കാല്‍ പറയേണ്ട സാചര്യം ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നപേരില്‍ എത്തുന്ന ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് പോലീസ്.

അനുമതിയില്ലാതെ മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈല്‍ ക്യാമറകള്‍ കൊണ്ടുചെല്ലുന്നവര്‍ ജയില്‍ കിടക്കേണ്ടി വരും എന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ്. ഇന്ത്യന്‍ ഭരണഘടന അത് ഉറപ്പുനല്‍കുന്നുണ്ട് എന്നത് ഓര്‍മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് കാരണമാകാമെന്നും പൊലീസ് അറിയിച്ചു.

2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ (66ഇ) പ്രകാരം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വിഡിയോകളോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലര്‍ക്കു സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുകയാണ്. ഇത് അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്നും പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഇന്നലെ സലിംകുമാറിന്റെ സംസ്‌കാരസമയത്തെ ഇടപെടലുകളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു മകന് പിതാവിനെ അവസാനമായി യാത്രയ്ക്കാനും ഒന്ന് പൊട്ടിക്കരയാനു പോലും സ്ഥലം നല്‍കാതെയുള്ള ഈ ഇടപെടല്‍ അവസാനിപ്പിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. അതിലെ നിയമവശമാണ് പോലീസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News