ഷിഗെല്ല രോഗപ്രതിരോധത്തിന് സജീവ ഇടപെടലുമായി സര്ക്കാര്; ആരോഗ്യമന്ത്രി വയനാട്ടിലേക്ക്
Thiruvanathapuram, 08 ജൂണ്‍ (H.S.) സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സ്‌കൂള്‍ തുറന്നതിന് പിന്നാലെ നിരവധി കുട്ടികളിലേക്ക് രോഗം പടര്‍ന്ന് പിടിക്കുകയാണ്. വയനാട്ടിലാണ് ഏറ്റവും രൂക്ഷമായ സാഹചര്യമുള്ളത്. ഇതുവരെ 21 കുട്ടികള്‍ക്ക് ര
shigella


Thiruvanathapuram, 08 ജൂണ്‍ (H.S.)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സ്‌കൂള്‍ തുറന്നതിന് പിന്നാലെ നിരവധി കുട്ടികളിലേക്ക് രോഗം പടര്‍ന്ന് പിടിക്കുകയാണ്. വയനാട്ടിലാണ് ഏറ്റവും രൂക്ഷമായ സാഹചര്യമുള്ളത്. ഇതുവരെ 21 കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതോടെ അതിവേഗ പ്രതിരോധ പ്രവര്‍ത്തനത്തിലേക്ക് കടക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആരോഗ്യമന്ത്രി കെ മുരളീധരന്‍ നാളെ വയനാട്ടില്‍ നേരിട്ട് എത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഷിഗെല്ലോസിസ്. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ബാക്ടീരിയ പടരുന്നത്. ദഹന വ്യവസ്ഥിതിയെ കീഴടക്കുന്ന ഒരു തരത്തിലാണ് ഈ രോഗം ബാധിക്കുക. വയറിളക്കമാണ് ആദ്യ ലക്ഷണം. പലപ്പോഴും ഗുരുതരമായി മാറാതെ പോവുകയാണ് പതിവ്.

ഷിഗെല്ലയുടെ സാന്നിധ്യമുള്ള വസ്തുക്കളിലുള്ള സ്പര്‍ശം, ശുചിയല്ലാത്ത ഭക്ഷണം, മലിനമായ ജലം, രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗി ഉപയോഗിച്ച ശുചിമുറിയുടെ ഉപയോഗത്തിലൂടെയും, രോഗി പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ, തടാകങ്ങള്‍, നീന്തല്‍കുളങ്ങള്‍ മുതലായവയിലെ വെള്ളത്തിലൂടെ, രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെയുമെല്ലാം രോഗം പടരാം.

വയറിളക്കമാണ് പ്രധാനലക്ഷം. പലപ്പോഴും ഇതില്‍ രക്തത്തിന്റെ സാന്നിധ്യം കാണപ്പെടാന്‍ സാധ്യതയുണ്ട്. പനി, വയറു വേദന എന്നിവയും ലക്ഷണങ്ങളാണ്. രോഗം ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത് കുഞ്ഞുങ്ങളെയാണ്. തുടര്‍ച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിര്‍ജലീകരണം 'ഷോക്ക്' എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം. ഇതോടൊപ്പം ചെറിയ കുട്ടികളില്‍ ജന്നി വരാനുള്ള സാധ്യതയും അധികമാണ്

വ്യക്തിശുചിത്വം പാലിക്കുക. വസ്ത്രം മാറുന്ന മേശയും കിച്ചണ്‍ കൗണ്ടറുകള്‍, ഭക്ഷണമേശകള്‍ മുതലായ ഇടങ്ങളെല്ലാം ഉപയോഗിക്കുന്നതിനു മുന്‍പും ശേഷവും ആന്റിബാക്ടീരിയല്‍ ലോഷനുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുക. അസുഖ ബാധിതനായ വ്യക്തിയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം നിര്‍ബന്ധമായും ഒഴിവാക്കുക.

---------------

Hindusthan Samachar / Sreejith S


Latest News