ഷിഗില്ല രോഗവ്യാപനം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തില് നടപടി വേണം; പ്രതിപക്ഷ നേതാവ്
Thiruvanathapuram, 08 ജൂണ്‍ (H.S.) സംസ്ഥാനത്ത് ഷിഗില്ല രോഗവ്യാപനം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിവിധ ജില്ലകളില്‍ ഷിഗല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത
PINARAYI VIJAYAN GUNMAN ATTACK CASE


Thiruvanathapuram, 08 ജൂണ്‍ (H.S.)

സംസ്ഥാനത്ത് ഷിഗില്ല രോഗവ്യാപനം തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിവിധ ജില്ലകളില്‍ ഷിഗല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതിനായി ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയോജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണം. കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ സഹകരണവും പിന്തുണയും എല്ലാവരും ഉറപ്പുവരുത്തണം.

രോഗവ്യാപന സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ സംവിധാനങ്ങളും ബഹുജനങ്ങളും മുന്‍കരുതലുകളെടുക്കണം. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗില്ല ബാക്ടീരിയ പ്രധാനമായും പകരുന്നത്. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത് എന്നതിനാല്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും വൈകിക്കാതെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വൈദ്യസഹായം തേടാന്‍ ശ്രദ്ധിക്കണം.

ആരോഗ്യവകുപ്പും സര്‍ക്കാരും രോഗ വ്യാപനം തടയാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ആശുപത്രികളില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പ്രതിരോധ മുന്‍കരുതലുകളും ശാസ്ത്രീയ ചികില്‍സയും വഴി രോഗവ്യാപനത്തെ ഫലപ്രദമായി തടയാനാകുമെന്നും പിണറായി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News