44 വനിതാ പോലീസ് കോണ്സ്റ്റബിള്മാര് കര്മ്മപഥത്തിലേയ്ക്ക്
Thrissur, 08 ജൂണ്‍ (H.S.) കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 21-എ ബാച്ചിലെ 44 റിക്രൂട്ട് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡിന്റെ അഭിവാദ്യം ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ് സ്വീകരിച്ചു. ഒന്‍
women cpo


Thrissur, 08 ജൂണ്‍ (H.S.)

കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 21-എ ബാച്ചിലെ 44 റിക്രൂട്ട് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡിന്റെ അഭിവാദ്യം ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ് സ്വീകരിച്ചു.

ഒന്‍പതുമാസത്തെ അടിസ്ഥാന പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയത്. സജന യൂസഫ് നയിച്ച പരേഡിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ഷഫ്‌ന എം. ആയിരുന്നു. ചടങ്ങില്‍ പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി പുരസ്‌കാരം വിതരണം ചെയ്തു.

മികച്ച ഇന്‍ഡോര്‍ കേഡറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത് ഫാത്തിമബീവി ജെ യാണ്. മികച്ച ഔട്ട്‌ഡോര്‍ കേഡറ്റായി സജന യൂസഫ് തെരഞ്ഞെടുക്കപ്പെട്ടു. മാജിത വൈ യാണ് മികച്ച ഷൂട്ടര്‍. മികച്ച ആള്‍ റൗണ്ടറായി ഫസല സി.എം തെരഞ്ഞെടുക്കപ്പെട്ടു .

ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനായി ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, പീനോളജി, വിക്ടിമോളജി, സൈബര്‍ ഫോറന്‍സിക് എന്നീ വിഷയങ്ങളിലും പരിശീലനം നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ജെന്‍ഡര്‍ ന്യൂട്രല്‍സ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍ തുടങ്ങിയവ പോലീസിന്റെ മാനവിക മുഖത്തിന്റെ സാക്ഷ്യം കൂടിയാണ്.

കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ഐ.ജി.പി കെ സേതുരാമന്‍, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ സംബന്ധിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News