കുംഭമേളയിലെ തിരക്കും തട്ടിപ്പിന് ഉപയോഗിച്ചു; രാമക്ഷേത്രത്തിലെ തട്ടിപ്പിലെ കൂടുതല് വിവരങ്ങള് പുറത്ത്
Ayodhya, 01 ജൂലൈ (H.S.) അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2015 കുംഭമേള കാലത്താണ് ഏറ്റവും കൂടുതല്‍ മോഷണം നടന്നതെന്ന് എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തി. അറസ്റ്റിലായ എട്ട് പേരില്‍ ചിലര്‍ കുംഭമേളയ്ക്ക് മുന്‍പുതന്നെ ചില്ലറ
Ayodhya Drone camera destroyed on the way to Ram temple


Ayodhya, 01 ജൂലൈ (H.S.)

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2015 കുംഭമേള കാലത്താണ് ഏറ്റവും കൂടുതല്‍ മോഷണം നടന്നതെന്ന് എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തി. അറസ്റ്റിലായ എട്ട് പേരില്‍ ചിലര്‍ കുംഭമേളയ്ക്ക് മുന്‍പുതന്നെ ചില്ലറ മോഷണങ്ങള്‍ നടത്തിയിരുന്നു. കുംഭമേള കാലത്ത് സംഭാവനയിലും കാണിക്കയിലും വലിയ വര്‍ധനവുണ്ടായത് പ്രതികള്‍ മുതലെടുക്കുകയും വലിയ മോഷണങ്ങളിലേക്ക് എത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ് കുശ് മിശ്ര, മനിഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കര്‍ യാദവ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എട്ട് പേരും ചേര്‍ന്നാണ് മോഷണ പദ്ധതിക്ക് രൂപം നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

ലവ്കുശ് മിശ്ര, അനുകല്‍പ് മിശ്ര എന്നിവരാണ് ഏറ്റവും കൂടുതല്‍ പണം മോഷ്ടിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഇരുവരും അടുത്ത ബന്ധുക്കളാണ്. മോഷ്ടിച്ച പണം ഉപയോഗിച്ച് ഇരുവരും വസ്തുവകകള്‍ വാങ്ങിയെന്നും പോലീസ് വ്യക്തമാക്കി. ഇരുവര്‍ക്കും പങ്കുള്ള ആറ് വസ്തുവകകള്‍ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളുടെ ഇടപാട് തിരിച്ചറിയുന്നതിനായി ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും സഹായവും പോലീസ് തേടിയിട്ടുണ്ട്. അന്വേഷണത്തില്‍ ഏതാനും എസ്.ബി.ഐ ജീവനക്കാരുടെ പങ്കും പോലീസിന് വ്യക്തമായി.

കേസിലെ പ്രതിയായ അവിനാഷ് ശുക്ല ഒളിവില്‍ കഴിഞ്ഞിരുന്ന കൗശല്‍പുരിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പോലീസ് കണ്ടെടുത്തത്. അവിനാഷിന്റെ സഹോദരന്‍ അഭിഷേകിന് ബന്ധമുള്ള യോഗ സെന്ററില്‍ നിന്നാണ് പോലീസ് വന്‍തുക കണ്ടെടുത്തത്. നാല് പെട്ടികളിലാക്കി പുതപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News