Enter your Email Address to subscribe to our newsletters

Thiruvanathapuram, 01 ജൂലൈ (H.S.)
നാല് വർഷ ബിരുദ കോഴ്സിൻ്റെ പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തി ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരാൻസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ.ഉന്നത വിദ്യാഭ്യാസ രംഗത്തെ അതീവ പ്രാധാനത്തോടുകൂടിയാണ് സർക്കാർ നോക്കി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ഗവ: വനിതാ കോളേജിൽ വെച്ച്
ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ബിരുദ പ്രവേശനോത്സവ പരിപാടി ഫസ്റ്റ് ചാപ്റ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന അക്കാദമിക് അന്തരീക്ഷം ഉറപ്പ് വരുത്തുക എന്നതിനാണ് സർക്കാരിൻ്റെ മുൻഗണന.ലോകം മാറുന്നതിനനുസരിച്ച് ഉന്നത വിദ്യാഭ്യാസ രംഗവും മാറുക എന്നുള്ളത് ചലഞ്ച് തന്നെയാണ്. കേരള നോളജ് വാലി ,ഗ്ലോബൽ റിസർച്ച് പാർക്ക്ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചു മുന്നോട്ടു പോകുമ്പോൾ ഇന്നിന്റെ അപര്യാപ്തത പരിഹരിക്കാൻ അവസരം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.ലഹരിക്കെതിരായ വാരിയേഴ്സ് ആയി മാറണം.നല്ല ക്യാമ്പസ് അന്തരീക്ഷം ഉറപ്പുവരുത്താൻ വിദ്യാർത്ഥികൾക്ക് ബാധ്യതയുണ്ടെന്നും, ലഹരിക്കെതിരായ വാരിയേഴ്സായി ക്യാമ്പസിലെ വിദ്യാർത്ഥികൾ മാറണമെന്നും ഉന്നത വിദ്യാഭാസ മന്ത്രി 'റോജി.എം.ജോൺ ആവശ്യപ്പെട്ടു
---------------
Hindusthan Samachar / Sreejith S