Enter your Email Address to subscribe to our newsletters

New delhi, 01 ജൂലൈ (H.S.)
ജപ്പാന്‍ പ്രധാനമന്ത്രി സനയേ തകൈച്ച ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തും. പതിനാറാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ അവര്‍ പങ്കെടുക്കും. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അവരുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. മൂന്ന് ദിവസമാണ് സനയേ തകൈച്ച ഇന്ത്യില്‍ ഉണ്ടാവുക.
നിക്ഷേപ, നവീകരണ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സന്ദര്‍ശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അര്‍ധചാലകങ്ങള്‍ (സെമികണ്ടക്ടറുകള്‍), നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളില്‍ പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജം പകരും. സമുദ്ര സുരക്ഷ, പ്രതിരോധ സാങ്കേതിക സഹകരണം എന്നിവ വര്‍ധിപ്പിക്കുന്നതിലും ബംഗാള്‍ ഉള്‍ക്കടലിനെയും വടക്കുകിഴക്കന്‍ ഇന്ത്യയെയും ബന്ധിപ്പിക്കുന്ന 'ഇന്‍ഡസ്ട്രിയല്‍ വാല്യൂ ചെയിന്‍' വികസിപ്പിക്കുന്നതിലും ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പതിനാറാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയിലെ പങ്കാളിത്തം ഉഭയകക്ഷി സഹകരണത്തിന്റെ മുഴുവന്‍ മേഖലകളും അവലോകനം ചെയ്യാനും ശക്തിപ്പെടുത്താനും ഇരുപക്ഷത്തിനും അവസരമൊരുക്കും. പരസ്പര താത്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കും. 2025 ഓഗസ്റ്റില്‍ പതിനഞ്ചാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ സന്ദര്‍ശനം. ഇന്ത്യ-ജപ്പാന്‍ പ്രത്യേക തന്ത്രപ്രധാന, ആഗോള പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സുരക്ഷ, സമ്പദ്വ്യവസ്ഥ, നിക്ഷേപം, നവീകരണം, ജനങ്ങള്‍ തമ്മിലുള്ള വിനിമയം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് അടുത്ത ഒരു ദശാബ്ദത്തേക്കുള്ള ദിശാബോധം നല്‍കാന്‍ കഴിഞ്ഞ വര്‍ഷത്തെ മോദിയുടെ സന്ദര്‍ശനത്തിന് കഴിഞ്ഞിരുന്നു.
---------------
Hindusthan Samachar / Sreejith S