ശ്രീശാന്തിന്റെ മാപ്പപേക്ഷ അംഗീകരിച്ച് കെസിഎ; വിലക്ക് പിന്വലിച്ചു
Thiruvanathapuram, 01 ജൂലൈ (H.S.) ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്‍വലിച്ചു. മൂന്ന് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് പിന്‍വലിച്ചത്. കെസിഎല്‍ സീസണ്‍ തുടങ്ങാനിരിക്കെയാണ് ശ്രീശാന്തിന്
sreesanth


Thiruvanathapuram, 01 ജൂലൈ (H.S.)

ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിന്‍വലിച്ചു. മൂന്ന് വര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് പിന്‍വലിച്ചത്. കെസിഎല്‍ സീസണ്‍ തുടങ്ങാനിരിക്കെയാണ് ശ്രീശാന്തിന്റെ മാപ്പപേക്ഷ അംഗീകരിച്ചുള്ള നടപടി. കൊല്ലം സെയിലേഴ്‌സ് ടീമിന്റെ സഹഉടമയാണ് ശ്രീശാന്ത്.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ട് കെസിഎയ്‌ക്കെതിരെ ശ്രീശാന്ത് നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കെസിഎ വിലക്കേര്‍പ്പെടുത്തിയത്. വിലക്കിനെ തുടര്‍ന്ന് കൊല്ലം സെയിലേഴ്‌സിന്റേതുള്‍പ്പടെ അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൊന്നും ശ്രീശാന്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഭാരവാഹികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ചായിരുന്നു നടപടി. കഴിഞ്ഞ കെസിഎല്‍ സീസണിന് തൊട്ട് മുന്‍പായിരുന്നു നടപടി. അസോസിയേഷനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും 'കേരളത്തില്‍ ക്രിക്കറ്റ് കളിക്കുന്ന എല്ലാ കുട്ടികളെയും പിന്തുണയ്ക്കും. അതു സഞ്ജുവല്ല, വനിതാ ക്രിക്കറ്റര്‍മാരായാലും പിന്തുണയ്ക്കും. ഞാന്‍ കേരളത്തിന്റെയും മലയാളികളുടെയും കൂടെ എന്നുമുണ്ടാകും. അതിന്റെ പേരില്‍ ഒരു അസോസിയേഷനും എന്നോട് ഒന്നും പറയേണ്ട കാര്യമില്ലെ'ന്നും ശ്രീശാന്ത് അന്ന് പ്രതികരിച്ചിരുന്നു.

കെസിഎ നടപടിക്കെതിരെ ശ്രീശാന്ത് കോടതിയെ സമീപിച്ചെങ്കില്‍ ഹര്‍ജ്ജി തള്ളിപ്പോയി. ഇതോടെയാണ് മാപ്പപേക്ഷയുമായി താരം രംഗത്ത് എത്തിയത്.

ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കും എന്ന മുന്നറിയിപ്പ് കെസിഎം ജനറല്‍ ബോഡി താരത്തിന് നല്‍കിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News