Enter your Email Address to subscribe to our newsletters

Kochi, 01 ജൂലൈ (H.S.)
പ്രതിപക്ഷ നേതാവ് വീണയടക്കം പ്രതിയായ മാസപ്പടിക്കേസില്‍ അന്വേഷണം ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീണയ്ക്ക് സിഎംആര്‍എല്ലില്‍നിന്ന് ലഭിച്ച പണം എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇഡിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് റിയാസിന്റെ അക്കൗണ്ടുകള്‍ കൂടി പരിശോധിക്കുന്നത്.
വീണയ്ക്ക് സിഎംആര്‍എല്ലില്‍നിന്ന് 2.78 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്‌തെങ്കിലും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ട്. ലഭിച്ച പണം എന്ത് ചെയ്തു എന്ന ചോദ്യത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം കുടുംബാംഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
2017 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് വീണയ്ക്ക് സിഎംആര്‍എല്ലില്‍നിന്ന് പണം ലഭിച്ചത്. 2020 ജൂണിലായിരുന്നു മുഹമ്മദ് റിയാസുമായുള്ള വീണയുടെ വിവാഹം. വിവാഹശേഷം ഈ പണം ഏതൊക്കെ തരത്തില്‍ വിനിയോഗിച്ചു എന്നതിലാണ് ഇഡിക്ക് സംശയമുള്ളത്. ഇരുവരുടെയും അക്കൗണ്ടുകള്‍ തമ്മില്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്. നേരത്തെ വിവിധ ഇടങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
---------------
Hindusthan Samachar / Sreejith S