പെട്രോള്, ഡീസല് വില കുറച്ച് നയാര: പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപയും കുറച്ചു
New delhi, 01 ജൂലൈ (H.S.) ഇന്ധനവില കുറച്ച് നയാര എനര്‍ജി. പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപയാണ് കുറച്ചത്. പശ്ചിമേഷ്യയിലെ പ്രതിസന്ധിയ്ക്ക് പിന്നാലെ നയാര ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ പ്രതിസന്ധയില്‍ അയവുവരുന്ന ഘട്ടത്തിലാണ് വില കുറച്ചത്
Nayara energy


New delhi, 01 ജൂലൈ (H.S.)

ഇന്ധനവില കുറച്ച് നയാര എനര്‍ജി. പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപയാണ് കുറച്ചത്. പശ്ചിമേഷ്യയിലെ പ്രതിസന്ധിയ്ക്ക് പിന്നാലെ നയാര ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ പ്രതിസന്ധയില്‍ അയവുവരുന്ന ഘട്ടത്തിലാണ് വില കുറച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു കമ്പനി ഇന്ധനവില കുറയ്ക്കുന്നത്. പശ്ചിമേഷ്യന്‍ പ്രതിസന്ധി അയയുകയും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പല്‍ ഗതാഗതം സാധാരണഗതിയിലേക്ക് നീങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണ് നയാര എനര്‍ജി ഇന്ധന വിലകുറച്ചത്.

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. കൊച്ചിയില് വാണിജ്യ സിലിണ്ടറിന്റെ വിലയില് 180 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്, ഇതോടെ പുതിയ വില 2,951 രൂപയായി. രാജ്യത്തുടനീളം 19 കിലോ വാണിജ്യ സിലിണ്ടറിന് 183.50 രൂപ വരെയാണ് എണ്ണക്കമ്പനികള് കുറച്ചത്. ഹോട്ടല്, റെസ്റ്റോറന്റ് ഉടമകള്ക്ക് വലിയ ആശ്വാസമാകുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്.

എന്നാല് കുടുംബ ബജറ്റിനെ ബാധിക്കുന്ന 14.2 കിലോ ഗാര്ഹിക സിലിണ്ടറുകളുടെ വിലയില് മാറ്റമില്ല. തുടര്ച്ചയായ അഞ്ചുമാസത്തെ വിലവര്ധനവിന് ശേഷമാണ് 2026ലെ ആദ്യത്തെ വിലക്കുറവ് രേഖപ്പെടുത്തുന്നത്. പുതുക്കിയ നിരക്കുകള് ജൂലൈ ഒന്ന് മുതല് പ്രാബല്യത്തില് വന്നു.

രാജ്യതലസ്ഥാനമായ ന്യൂഡല്ഹിയിലാണ് ഏറ്റവും വലിയ ഇളവ് ലഭിച്ചത്. ഇവിടെ 19 കിലോ വാണിജ്യ സിലിണ്ടറിന് 183.50 രൂപ കുറഞ്ഞ് പുതിയ വില 2,930 രൂപയായി. നേരത്തെ ഇത് 3,113.50 രൂപയായിരുന്നു. ഉത്തര്പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലും സമാനമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,236 രൂപയുണ്ടായിരുന്ന വാണിജ്യ സിലിണ്ടറിന് ലഖ്‌നൗവില് ഇപ്പോള് 3,052.50 രൂപയാണ് നല്‌കേണ്ടത്.

---------------

Hindusthan Samachar / Sreejith S


Latest News