Enter your Email Address to subscribe to our newsletters

New delhi, 01 ജൂലൈ (H.S.)
സംഘര്‍ഷബാധിതമായ പശ്ചിമേഷ്യയിലെ സാഹചര്യം ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ബ്രിക്സ് നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ ഔദ്യോഗികമായി ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മസൂദ് പെസെഷ്‌കിയനുമായി ടെലിഫോണില്‍ നടത്തിയ സംഭാഷണത്തിനിടെയാണ് സംഘര്‍ഷ സാഹചര്യവും ചര്‍ച്ച ആയത്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബഹുമുഖ സഹകരണം ശക്തമാക്കാന്‍ ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി മോദി ഇന്ത്യന്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും അനുശോചനം രേഖപ്പെടുത്തി. ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യ ഒരു പ്രത്യേക പ്രതിനിധി സംഘത്തെ അയക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇറാനും അമേരിക്കയും തമ്മില്‍ ശത്രുത അവസാനിപ്പിക്കുന്നതിനായി ജൂണ്‍ 17-ന് ഒപ്പിട്ട ധാരണാപത്രത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. മേഖലയില്‍ ശാശ്വതമായ സമാധാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഹോര്‍മുസിലൂടെയുള്ള തടസ്സമില്ലാത്ത കപ്പല്‍ ഗതാഗതത്തിന്റെ പ്രാധാന്യവും പ്രധാനമന്ത്രി സംഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന ഇന്ത്യയുടെ സ്ഥിരമായ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു.
---------------
Hindusthan Samachar / Sreejith S