ക്രമക്കേട് കണ്ടെത്തിയ പി.എസ്.സി ലിസ്റ്റ് റദ്ദാക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നല്കി യൂത്ത്കോണ്ഗ്രസ്
Thiruvanathapuram, 01 ജൂലൈ (H.S.) മൂല്യനിര്‍ണയം പൂര്‍ണമായും നടത്താതെ പി എസ് സി പ്രസിദ്ധീകരിച്ച സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നല്‍കിയ നിയമന ഉത്തരവ് റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. പി എസ് സി യുടെ മൂല്യനിര്‍ണയത്തില്‍
youth congress


Thiruvanathapuram, 01 ജൂലൈ (H.S.)

മൂല്യനിര്‍ണയം പൂര്‍ണമായും നടത്താതെ പി എസ് സി പ്രസിദ്ധീകരിച്ച സംസ്ഥാന ആസൂത്രണ ബോര്‍ഡിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നല്‍കിയ നിയമന ഉത്തരവ് റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. പി എസ് സി യുടെ മൂല്യനിര്‍ണയത്തില്‍ സംഭവിച്ച പിഴവ് ഗൗരവതരമാണ് പി എസ് സി യുടെ മൂല്യനിര്‍ണയത്തില്‍ സംഭവിച്ച പിഴവ് ഗൗരവതരമാണ്. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങില്‍ 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയത്തിന് വിട്ടുപോയി എന്നു പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. സംഭവം വിവാദമായപ്പോള്‍ മാത്രമാണ് പി എസ് സി മറ്റുവഴികളില്ലാതെ ആഭ്യന്തര വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ആഭ്യന്തര അന്വേഷണത്തില്‍ വിശ്വാസമില്ല. ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കുമ്പോള്‍ അവര്‍ക്ക് മുകളില്‍ ഉള്ളവരെ പറ്റി അന്വേഷിക്കുന്നതില്‍ പരിമിതി ഉണ്ട്. ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഡി ജി പിയുടെ നിരീക്ഷണത്തില്‍ അന്വേഷിക്കണം. പി എസ് സി കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നടത്തിയ പരീക്ഷകളില്‍ സ്‌ക്രീനിംഗ് ആവശ്യമാണ്.

അര്‍ഹരായ ഒരാള്‍ക്ക് പോലും ആസൂത്രണ ബോര്‍ഡ് ലിസ്റ്റില്‍ നടന്നതിന് സമാനമായ രീതിയില്‍ അവസരം നഷ്ടമാകാന്‍ പാടില്ല. ഉത്തരക്കടലാസ് ലഭിക്കാന്‍ 15 ദിവസത്തിനുള്ളില്‍ അപേക്ഷകള്‍ നല്‍കിയാലും ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടുന്ന സാഹചര്യം ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി. മന്ത്രി ആയ ശേഷം തനിക്ക് ലഭിക്കുന്ന അപേക്ഷകളില്‍ കൂടുതല്‍ പങ്കും പി എസ് സി പരീക്ഷയിലെ ക്രമക്കേടും നിയമനം നടക്കാത്തത് സംബന്ധിച്ചുമാണ്. യു ഡി എഫ് സര്‍ക്കാരിന്റെ പി എസ് സി വിഷയത്തിലെ സമീപനം പോസിറ്റീവ് ആണെങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നടത്തപ്പെട്ട പല പരീക്ഷകളും അവയുടെ റിസള്‍ട്ടുകളും സംശയത്തിന്റെ നിഴലില്‍ ആണ്.

എല്ലാ റാങ്ക് ലിസ്റ്റുകളും റാങ്ക് ലിസ്റ്റുകള്‍ വഴി നിയമനം നേടിയവരും ഇത്തരത്തില്‍ ആണെന്ന് യൂത്ത് കോണ്‍ഗ്രസിനു അഭിപ്രായമില്ല. അതെ സമയം അനര്‍ഹരായവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും അവര്‍ ഒഴിവാക്കപ്പെടണം. ഭരണഘടനാ സ്ഥാപനമായ പി എസ് സിയെ സി പി എം രാഷ്ട്രീയമായി ദുരുപയോഗം ചെയ്തിരുന്നു. പി എസ് സിയുടെ വിശ്വാസ്യത തകര്‍ക്കുകയാണ് സി പി എം ചെയ്തത്. പത്തു ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം ചെയ്യപ്പെടാതിരുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. അവ മൂല്യ നിര്‍ണ്ണയം ചെയ്യപ്പെട്ടിരുന്നു എങ്കില്‍ റാങ്ക് ലിസ്റ്റിന്റെ സ്വഭാവം തന്നെ മാറുമായിരുന്നു.

നിലവില്‍ ആക്ഷേപം ഉയര്‍ന്ന പ്ലാനിംഗ് ബോര്‍ഡ്, പൊലീസ്, കെ എ എസ്, എ ഐ ഒ റാങ്ക് ലിസ്റ്റ്, ലോ കോളേജ് അസി. പ്രൊഫസര്‍ ഡി വൈ എസ് പി (സ്‌പെഷ്യല്‍ റിക്രൂട്‌മെന്റ് ) എന്നിവയില്‍ സ്‌ക്രീനിംഗ് വേണം. രാവും പകലും പഠിച്ചു പി എസ് സി പരീക്ഷയെഴുതുന്നവര്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓടി നടക്കുന്ന കാഴ്ചയാണ് കാണേണ്ടി വന്നത്. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ സര്‍ക്കാര്‍ ജോലി ലക്ഷ്യമിട്ട് അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരെ നിരാശപ്പെടുത്തുന്നതാണ്. അവര്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് എക്കാലവും നിലകൊള്ളുമെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News