ഗ്രാമീണ റോഡുകളെ നന്നായി നിലനിര്ത്താന് വേണ്ടിയുള്ള ഗൗരവമായ പദ്ധതി സര്ക്കാര് തയ്യാറാക്കും; മുഖ്യമന്ത്രി
Thiruvanathapuram, 01 ജൂലൈ (H.S.) ഗ്രാമീണ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ തന്നെ കുഴപ്പങ്ങളുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ബി.എം ബി.സി റോഡുകള്‍ പണിയുന്നതുപോലെയല്ല ഗ്രാമീണ റോഡുകള്‍ പണിയുന്നത്. മഴക്കാലത്ത് മരങ്ങളില്‍ നിന്ന് വീഴുന്ന വെള്ളം
V D Satheeshan


Thiruvanathapuram, 01 ജൂലൈ (H.S.)

ഗ്രാമീണ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ തന്നെ കുഴപ്പങ്ങളുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ബി.എം ബി.സി റോഡുകള്‍ പണിയുന്നതുപോലെയല്ല ഗ്രാമീണ റോഡുകള്‍ പണിയുന്നത്. മഴക്കാലത്ത് മരങ്ങളില്‍ നിന്ന് വീഴുന്ന വെള്ളം മാത്രം മതി റോഡ് ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ തകര്‍ന്നുപോകാന്‍. ഒരു നല്ല മഴ പെയ്താല്‍ ഒലിച്ചുപോകുന്ന രീതിയിലാണ് ഈ റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. ബിഎംബിസിയില്‍ നല്ല രീതിയില്‍ നിര്‍മിക്കുന്ന റോഡുകള്‍ പ്രളയ കാലത്തുപോലും തകര്‍ന്നില്ല.

ഒരു പഞ്ചായത്തിലേയ്ക്ക് രണ്ട് കോടി രൂപ കിട്ടിയാല്‍ 25 അംഗങ്ങള്‍ വാര്‍ഡുകളിലെ റോഡ് നവീകരണത്തിനായി അത് വീതിച്ചെടുക്കുകയാണ്. അഞ്ച് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെ ചെലവുള്ള ഒരു പ്രവൃത്തിയാണ് അവിടെ നടക്കുന്നത്. അങ്ങനെ ചെയ്യുന്ന റോഡ് നിലനില്‍ക്കുന്നില്ല. അതൊരു അസറ്റ് ക്രിയേഷനായി മാറുന്നില്ല. പഞ്ചായത്തിന്റെ ഊ ചെലവിനെപ്പറ്റി എല്ലാവരും ഗൗരവമായി ചിന്തിക്കണം. ഭരണപക്ഷവും പ്രതിപക്ഷയും ഇതു സംബന്ധിച്ച് കൂടിയാലോചന നടത്തണം. നമ്മുടെ ബജറ്റിന്റെ 28.5 ശതമാനം നീക്കിവച്ചിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായാണ്. ഈ ഫണ്ട് എങ്ങനെ വിനിയോഗിക്കുന്നു എന്നത് ഗൗരവമായി വിലയിരുത്തണം. നിലവാരമില്ലാത്ത നിര്‍മാണ രീതികൊണ്ടുതന്നെ റോഡുകള്‍ പെട്ടെന്ന് നാശമായി പോകുന്നു.

ബഹമാനപ്പെട്ടഅംഗം പറഞ്ഞതുപോലെ മുഖ്യമന്ത്രിയുടെ ഒരു പദ്ധതി ഉണ്ടായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്. അതില്‍ വന്ന ഒരു പ്രശ്നം എന്തെന്നാല്‍ കരാര്‍ തുക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങള്‍ മൂലം കോണ്‍ട്രാക്ടര്‍മാര്‍ കരാര്‍ ഏറ്റെടുക്കാത്ത സ്ഥിതിവിശേഷം സംസ്ഥാനത്തു വ്യാപകമായി ഉണ്ടായി. ഇക്കാര്യം ഞാന്‍ അന്നത്തെ ധനകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്റെ നിയോജകമണ്ഡലത്തില്‍ അന്നുണ്ടായിരുന്ന റോഡ് പണികളുടെ 25 ശതമാനമേ കരാറുകാര്‍ ഏറ്റെടുത്തുള്ളൂ. അതിനുപോലും പലരെയും നിര്‍ബന്ധിക്കേണ്ട സ്ഥിതി ഉണ്ടായി.

ഇക്കാര്യങ്ങള്‍ പരിഗണിച്ച് ബജറ്റിലും പ്ലാനിലുമെല്ലാം ഗ്രാമീണ റോഡുകളെ നന്നായി നിലനിര്‍ത്താന്‍ വേണ്ടിയുള്ള ഗൗരവമായ പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കുമെന്നും സജി ചെറിയാന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News