വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്പ്പന ആശങ്കാജനകം; കുത്തക സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ്
Thiruvanathapuram, 01 ജൂലൈ (H.S.) വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികളില്‍ അദാനി ഗ്രൂപ്പും എം.എസ്.സി കമ്പനിയും തമ്മിലുള്ള ഇടപാട് ആശങ്ക ഉയര്‍ത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത് തുറമുഖവുമായി ബന്ധപ്പെട്ട് ഒരു
PINARAYI VIJAYAN GUNMAN ATTACK CASE


Thiruvanathapuram, 01 ജൂലൈ (H.S.)

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികളില്‍ അദാനി ഗ്രൂപ്പും എം.എസ്.സി കമ്പനിയും തമ്മിലുള്ള ഇടപാട് ആശങ്ക ഉയര്‍ത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത് തുറമുഖവുമായി ബന്ധപ്പെട്ട് ഒരു കുത്തക സൃഷ്ടിക്കുമോ എന്ന ആശങ്കയുണ്ട്.

കണ്‍സഷണല്‍ എഗ്രിമെന്റ് പ്രകാരം കേരള സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ ഓഹരി വില്‍ക്കാനും കരാര്‍ വ്യവസ്ഥയില്‍ മാറ്റമുണ്ടാക്കുന്ന തരത്തില്‍ ഉടസ്ഥതയില്‍ വ്യതിയാനും വരുത്താനും സാധിക്കുകയുള്ളൂ. 25 ശതമാനത്തില്‍ കൂടുതല്‍ ഓഹരി വില്‍ക്കുന്നത് ഉടമസ്ഥാവകാശം മാറിയതായാണ് കണക്കാക്കുക. ഇതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

തുറമുഖം ഒരു കമ്പനിയുടെ നിയന്ത്രണത്തിലാകുമ്പോള്‍ നാട്ടിലെ കയറ്റുമതിക്കാര്‍ക്ക് ആ നിശ്ചിത കമ്പനിയുടെ കണ്ടെയ്നറുകളിലും കപ്പലുകളിലും മാത്രമേ ചരക്ക് ബുക്ക് ചെയ്യാന്‍ സാധിക്കൂ എന്ന സാഹചര്യം വരും. ആ കമ്പനി നിശ്ചയിക്കുന്ന നിരക്കുകള്‍ അംഗീകരിക്കാന്‍ കയറ്റുമതിക്കാര്‍ നിര്‍ബന്ധിതരാകുകയും അത് വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ ഇടവരുത്തുകയും ചെയ്യും. ലോകോത്തര മാതൃകയിലുള്ള ഒരു 'മള്‍ട്ടി ഓപ്പറേറ്റര്‍' തുറമുഖമായി വിഴിഞ്ഞത്തെ വളര്‍ത്താനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കാര്യങ്ങള്‍ ഒരു കമ്പനിയിലേക്ക് മാത്രമായി ചുരുങ്ങുമ്പോള്‍ ഈ വികസന സാധ്യതകള്‍ ഇല്ലാതാകുമെന്നും ആരോഗ്യകരമായ മത്സരം ഇല്ലാതാക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

2035 മുതല്‍ സംസ്ഥാന സര്‍ക്കാരിന് തുറമുഖത്തില്‍നിന്ന് വരുമാന വിഹിതം ലഭിച്ചുതുടങ്ങേണ്ടതാണ്. ഒരു കമ്പനിയുടെ കുത്തക അധികാരം വരുമാനക്കണക്കുകളില്‍ കൃത്രിമം കാണിക്കാനും അതുവഴി സര്‍ക്കാരിന് ലഭിക്കേണ്ട വിഹിതം കുറയ്ക്കാനും ഇടയാക്കുമെന്ന ആശങ്കയും പ്രതിപക്ഷം പങ്കുവെച്ചു. വിഴിഞ്ഞം പോര്‍ട്ടിനെ കേന്ദ്ര സര്‍ക്കാര്‍ അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടമായാണ് കണക്കാക്കുന്നത്. ഉടമസ്ഥാവകാശത്തില്‍ മാറ്റംവരുന്നത് ദേശീയ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്ന് ഗൗരവമായി പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി വിറ്റത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുന്നതിനെക്കുറിച്ച് സര്‍ക്കാരിന് വിവരം ലഭിച്ചിട്ടില്ല. അദാനി ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ (എം.എസ്.സി) അദാനി പോര്‍ട്ടുമായി ചേര്‍ന്ന് നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. MSC ഗ്രൂപ്പിന്റെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തന-നിക്ഷേപ വിഭാഗമായ TiL, വിഴിഞ്ഞം തുറമുഖത്തിന്റെ കണ്‍സഷനയര്‍ കമ്പനിയായ AVPPL-ല്‍ 49% ഓഹരി വാങ്ങും. ഈ തന്ത്രപ്രധാന സഹകരണം ഇന്ത്യന്‍ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമാകും. ഇതോടെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പ്രമുഖ ട്രാന്‍ഷിപ്‌മെന്റ് ഹബ്ബായി വിഴിഞ്ഞം മാറുമെന്നാണ് അവകാശപ്പെടുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News