Enter your Email Address to subscribe to our newsletters

Alappuzha , 10 ജൂലൈ (H.S.)
ജി സുധാകരൻ എംഎൽഎയും സിപിഎം പ്രവർത്തകരും തമ്മിൽ വാക്ക് തർക്കം. വിവാദമായി വീഡിയോ. അമ്പലപ്പുഴയിൽ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം. സ്കൂളിൽ നിന്ന് മണ്ണ് കടത്തിയെന്ന പരാതി അന്വേഷിക്കാനെത്തിയതാണ് ജി സുധാകരൻ. ഇതിനിടയിലാണ് ഇടത് പഞ്ചായത്ത് അംഗങ്ങളും തമ്മിൽ വാക്ക് തർക്കം ഉടലെടുക്കുന്നത്.
നീർക്കുന്നം എസ്ഡിവി ഗവ യുപി സ്കൂളിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. രൂക്ഷമായ വാക്ക് തർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സ്കൂൾ കെട്ടിടം പൊളിച്ച ശേഷം ഇവിടെ നിന്ന് മണൽ കടത്തിയെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് ജി സുധാകരൻ സ്ഥലത്തെത്തിയത്. സുധാകരൻ പിന്നീട് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചു വരുത്തുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ സിപിഎം അംഗങ്ങളും പിടിഎ പ്രസിഡൻ്റ് പ്രശാന്ത് എസ് കുട്ടിയുടെ നേതൃത്വത്തിൽ പിടിഎ അംഗങ്ങളും ഇവിടെയെത്തുകയായിരുന്നു.
പാർട്ടിയിലുള്ളപ്പോൾ നേടാവുന്നതെല്ലാം നേടിയില്ലേയെന്നും സാറേയെന്ന് വിളിപ്പിച്ചതല്ലെയെന്നും എസ് ഹാരിസ് ചോദിച്ചു. താൻ ഈ പാർട്ടിക്കെതിരെ സംസാരിച്ച ആളല്ലെന്ന് ജി സുധാകരനും തിരിച്ച് ചോദിച്ചു. ഇതോടെ തർക്കം രൂക്ഷമാവുകയായിരുന്നു. താങ്കളും പാർട്ടിക്കെതിരെ പറഞ്ഞില്ലേയെന്ന് ഹാരിസിൻ്റെ മറുചോദ്യം. എന്നാൽ താൻ പാർട്ടിക്ക് വെളിയിൽ പോയതിന് ശേഷമാണ് പാർട്ടിക്കെതിരെ പ്രതികരിച്ചതെന്നും നിങ്ങൾ ഇത് സ്ഥിരം പറയുന്ന കാര്യങ്ങളാണെന്നും സുധാകരൻ മറുപടി നൽകി.
എല്ലാം നേടി കഴിഞ്ഞാണ് പുറത്തുപോയതെന്ന് ഹാരിസ് വീണ്ടും പ്രതികരിച്ചു. 'പാർട്ടിയിൽ നിന്ന് നേടി. ഇല്ലെന്ന് പറയേണ്ട. പാർട്ടിയിൽ നിന്ന് നേടേണ്ടതെല്ലാം നേടി. സാറേയെന്നാണ് വിളിച്ചിരുന്നത്. സാറെയെന്ന് വിളിച്ചതല്ല. വിളിപ്പിച്ചിരുന്നതാണെന്നും ഹാരിസ് പറഞ്ഞു'. ഇതിൻ്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. 'പാർട്ടി അംഗീകരിച്ചു. അതുപോലെ ജനങ്ങളും അംഗീകരിച്ചുവെന്നും 28,000 വോട്ടിന് ജയിച്ചുവെന്നുമാണ് ജി സുധാകരൻ നൽകിയ മറുപടി'. 'അതേസമയം പി കുഞ്ഞാലിക്കുട്ടി ഒരു ലക്ഷത്തിലധികം വോട്ട് നേടിയാണ് ജയിച്ചത്. ഭൂരിപക്ഷം പറയുമ്പോൾ അത് പറയണ്ടേ. എല്ലാ തവണ ജയിച്ച വന്നവരാണ് എംഎൽഎ ആയതെന്നാണ് ഹാരിസിൻ്റെ വിമർശനം'.
അതേസമയം സ്കൂളിൽ എന്താണ് നടക്കുന്നത് എന്ന് അന്വഷിക്കാൻ വന്നതാണ്. ആരോപണം ഉന്നയിക്കാൻ അല്ലെന്നും ജി സുധാകരൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജി സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പഞ്ചായത്ത് സെക്രട്ടറിയെ കാണാനും കൂടിയാണ് വന്നത്. പഞ്ചായത്ത് പറഞ്ഞിട്ടാണ് പൊളിച്ചതെന്നാണ് തനിക്ക് ലഭിച്ച വിവരം. എന്നാൽ അവർക്ക് അതിന് അനുമതിയില്ല. പക്ഷേ പൊതു വിദ്യഭ്യാസ സെക്രട്ടറി എന്നിവരുടെ അംഗീകാരത്തോടെ കെട്ടിടം പൊളിക്കാമെന്നും ജി സുധാകരൻ പറഞ്ഞു.
സ്കൂളിൽ നിന്ന് മണൽ കടത്തിയെന്ന് പരാതി പറഞ്ഞ നസീബും സ്ഥലത്തെത്തിയതോടെയാണ് സംഘർഷാവസ്ഥ രൂക്ഷമായത്. ഏറെ നേരം സിപിഎം അംഗങ്ങളും സുധാകരനുമായി വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് പിടിഎ പ്രസിഡൻ്റ് പ്രശാന്ത് എസ് കുട്ടി, പഞ്ചായത്തംഗം ഹാരിസ്, നസീബ് എന്നിവരും രംഗത്ത് എത്തുന്നത്. പിന്നീട് അമ്പലപ്പുഴ പൊലീസ് എത്തിയ ശേഷമാണ് സ്ഥിതി ശാന്തമായത്.
താൻ രാഷ്ട്രീയം പറയാൻ വന്നതല്ലെന്നും സ്കൂളിൽ എങ്ങനെ വെള്ളക്കെട്ട് ഉണ്ടായെന്നും സുധാകരൻ ചോദിച്ചു. അതേസമയം എന്നാൽ സ്കൂളിൽ നിന്ന് മണൽ ആരും കൊണ്ടു പോയിട്ടില്ലെന്നും സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും അധികൃതർ വിശദീകരിച്ചു. വിദ്യാഭ്യാസ വക്യപ്പിൻ്റെ അനുമതി വാങ്ങിയ ശേഷമാണ് പുതിയ കെട്ടിടം നിർമിക്കാനായി പഴയ കെട്ടിടങ്ങൾ പൊളിച്ചതെന്നും ഇവർ പറഞ്ഞു. പിന്നീട് ഉച്ചക്ക് 12 ഓടെയാണ് സുധാകരൻ മടങ്ങിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR