കശുവണ്ടി വികസന കോർപ്പറേഷൻ അഴിതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ വിവാദ പരാമർശങ്ങളിൽ വകുപ്പ് സെക്രട്ടറി കെ.ബിജുവിന് വീണ്ടും വിമർശനം
Ernakulam , 10 ജൂലൈ (H.S.) കശുവണ്ടി വികസന കോർപ്പറേഷൻ അഴിതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ വിവാദ പരാമർശങ്ങളിൽ വകുപ്പ് സെക്രട്ടറി കെ.ബിജുവിന് വീണ്ടും വിമർശനം. മാപ്പപേക്ഷിച്ചുകൊണ്ടുള്ള കെ.ബിജുവിൻ്റെ സത്യവാങ്മൂലം ഹൈക്കോടതി തള്ളി. സർക്കാരിൻ്റെ ആയ
High Court of Kerala


Ernakulam , 10 ജൂലൈ (H.S.)

കശുവണ്ടി വികസന കോർപ്പറേഷൻ അഴിതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ വിവാദ പരാമർശങ്ങളിൽ വകുപ്പ് സെക്രട്ടറി കെ.ബിജുവിന് വീണ്ടും വിമർശനം. മാപ്പപേക്ഷിച്ചുകൊണ്ടുള്ള കെ.ബിജുവിൻ്റെ സത്യവാങ്മൂലം ഹൈക്കോടതി തള്ളി. സർക്കാരിൻ്റെ ആയുധമാകരുതെന്ന് ബിജുവിന് മുന്നറിയിപ്പ് നൽകിയ കോടതി പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു.

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഹൈക്കോടതിയെ കുറ്റപ്പെടുത്തിക്കൊണ്ട് സർക്കാർ പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കിയതിലാണ് കെ.ബിജുവിനെ നേരിട്ട് വിളിച്ച് വരുത്തി ഹൈക്കോടതി വീണ്ടും രൂക്ഷമായി വിമർശിച്ചത്. സർക്കാരിൻ്റെ ആയുധമായി മാറരുതെന്നും കോടതിയോട് ഏറ്റുമുട്ടിയാൽ ഒരു സർക്കാരിനും സംരക്ഷിക്കാനാകില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഇന്നലെ സമർപ്പിച്ച മാപ്പപേക്ഷയും തള്ളി.

മനസർപ്പിച്ചാണ് വിവാദ ഉത്തരവ് തിരുത്തി പുതിയത് ഇറക്കിയതെന്ന് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് രണ്ടാമത്തെ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഐഎഎസ് ഉദ്യോഗസ്ഥരുടെ പണി ജനങ്ങളെ സേവിക്കലാണെന്നും ഹൈക്കോടതി കെ.ബിജുവിനെ ഓർമ്മിപ്പിച്ചു.

മുൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷെവിടെയെന്ന് ചോദിച്ച ഹൈക്കോടതി ഭീരുക്കൾ പല തവണ മരിക്കും വീരന്മാർക്ക് ഒറ്റത്തവണയേ മരണമുള്ളൂയെന്നും പരിഹസിച്ചു. അനുചിതമായ പരാമർശങ്ങൾ പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ ഉണ്ടായിരുന്നുവെന്നും മനഃപൂർവ്വമല്ലെന്നുമായിരുന്നു കെ.ബിജുവിൻ്റെ മാപ്പപേക്ഷയിൽ പറഞ്ഞത്. പുതിയ സത്യവാങ്മൂലം സമർപ്പിക്കുന്ന മുറയ്ക്ക് ബിജുവിനെതിരെ കോടതിയലക്ഷ്യ നടപടി തുടരുന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കും.

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരൻ, മുൻ എം.ഡി ടി.എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ഉത്തരവിറക്കണമെന്ന ഹൈക്കോടതി നിർദേശം സർക്കാരിൻ്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നായിരുന്നു വിവാദ പരാമർശം.

കശുവണ്ടി വികസന കോർപ്പറേഷൻ അഴിതിക്കേസ്

2006-2015 കാലയളവിൽ വിദേശത്തുനിന്ന് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ 500 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കശുവണ്ടി അഴിമതിക്കേസ്. സംഭവത്തിൽ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ എ രതീഷ് എന്നിവരുൾപ്പെടെയുള്ള ആളുകളെ വിചാരണ ചെയ്യാൻ സർക്കാർ മൂന്ന് തവണ അനുമതി നിഷേധിച്ചിരുന്നു.

സ്റ്റോര് പര്ച്ചേസ് മാനുവല് ഉള്പ്പെടെയുള്ള സര്ക്കാര് മാനദണ്ഡങ്ങള് പാലിക്കാതെ ടാന്സാനിയ ഉള്പ്പെടെയുള്ള വിദേശ രാജ്യങ്ങളില് നിന്ന് ഗുണനിലവാരമില്ലാത്ത കശുവണ്ടി ഇറക്കുമതി ചെയ്തിരുന്നു. അന്താരാഷ്ട്ര വിപണിയിലെ അന്നത്തെ നിരക്കിനേക്കാള് ഉയര്ന്ന വിലയ്ക്ക് കശുവണ്ടി വാങ്ങിയത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News