Enter your Email Address to subscribe to our newsletters

Thiruvananthapuram , 10 ജൂലൈ (H.S.)
പരിപൂർണമായും കേരളത്തെ ഡ്രഗ് ഫ്രീ സംസ്ഥാനമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തൂഫാൻ ദി നർക്കോ ഹണ്ടിന് ഒരു മാസം പൂർത്തിയായ വേളയിൽ മന്ത്രി രമേശ് ചെന്നിത്തല പൊലീസ് മേധാവിമാരുമായുള്ള ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗത്തിനു പുറമേ സെൻട്രൽ ഏജൻസികളും യോഗത്തിനെത്തി. ഓപ്പറേഷൻ തൂഫാൻ്റെ കോ ഓഡിനേഷനു വേണ്ടിയാണ് യോഗം സംഘടിപ്പിച്ചെതന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ കേരളത്തിനു പുറമെ നിരവധി സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് യോഗത്തിൽ പങ്കുചേർന്ന ഡിജിപിമാർ വ്യക്തമാക്കി. ഈ സംവിധാനം കൃത്യമായ ഇടവേളകളിൽ നടക്കും. ഓരോ സംസ്ഥാനങ്ങളും ഈ ദൗത്യത്തിനായി പ്രത്യേകം നോഡൽ ഓഫീസർമാരെ നിയമിക്കാമെന്ന് തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. പോണ്ടിച്ചേരി, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും ഉടൻ ചർച്ച നടത്തും.
കൂടുതൽ എൻ ടി പി സി കോടതികൾ ഇക്കാര്യത്തിൽ സ്ഥാപിക്കും. കേരളത്തെ ലഹരിമുക്തമാക്കുകയെന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. അതിനു വേണ്ടി തുടർന്നും പ്രവർത്തിക്കും. സംസ്ഥാനത്തിനകത്തും പുറത്തും പല വഴികളിലൂടെ ലഹരി കടത്ത് നടക്കുന്നു. അതിനായി പലവിധ മാർഗങ്ങൾ ഇതിനു പിന്നിലുള്ളവർ സ്വീകരിക്കുന്നുണ്ട്. എല്ലാം ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. തൂഫാൻ ശക്തിപ്പെട്ടതോടെ അതു മറികടക്കാനുള്ള വഴികൾ ഡ്രഗ് മാഫിയ തേടുകയാണ്. ഇക്കാരും പൊലീസ് കാര്യമായി ശ്രദ്ധിച്ചു വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. 20 പൊലീസ് ജില്ലകൾക്കു കീഴിലും തൂഫാൻ വിംഗ് ഉണ്ടാകും.
അതിനു താഴെ സബ് ഡിവിഷനുകളിലും ഇതിനുള്ള പ്രത്യേക സംവിധാനം ഏർപ്പെടുത്തും. അൻസിബ ഹസൻ്റെ പരാതിയിലും കൊച്ചി കമ്മീക്ഷണറെ വിളിച്ച് ഉടൻ എഫ്ഐആർ എടുക്കാൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. അതുപ്രകാരം പൊലീസ് എഫ് ഐ ആർ എടുത്തു. പെരുമ്പാവൂർ സംഭവം ന്യായീകരിക്കാനാകില്ലെന്നും സ്വയം പൊലീസും കോടതിയും ആയി മാറിയാൽ കർശന നടപടിയുണ്ടാകുമെന്നും കിട്ടുന്ന വിവരങ്ങൾ പൊലീസിനു കൈമാറുകയാണ് വേണ്ടതെന്നും മന്ത്രി നിർദേശിച്ചു.
ഉസ്ബക്കിസ്ഥാനില് ദുരൂഹ സാഹചര്യത്തില് കൊല്ലപ്പെട്ട ഹരിപ്പാട് സ്വദേശിയായ മെഡിക്കല് വിദ്യാര്ത്ഥിനിയുടെ മരണത്തില് വിശദമായ അന്വേഷണം ആഭ്യന്തര വകുപ്പ് നടത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മൃതദേഹം വീണ്ടും പോസ്റ്റ്മോര്ട്ടം നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിക്കും. കുടുംബത്തിന് ആവശ്യമായ എല്ലാ സഹയങ്ങളും സര്ക്കാര് ചെയ്തു കൊടുക്കുമെന്നും ഇതിനായി കേന്ദ്ര സര്ക്കാരിന്റെയും ഉസ്ബക്കിസ്ഥാന് ഇന്ത്യന് എംബസിയുടെയും സഹായം തേടുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയനെ ശബരിമല ചീഫ് പൊലീസ് കോ ഓര്ഡിനേറ്ററായി നിയമിച്ചതായി ആഭ്യന്തരമന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR