ശബരിമലയില് കൂടുതല് താമസ സൗകര്യമൊരുക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.
Thiruvananthapuram , 10 ജൂലൈ (H.S.) ശബരിമലയിൽ ഈ വർഷം എല്ലാ മേഖലയിലും ഡിജിറ്റലൈസേഷൻ നടപ്പിലാക്കുമെന്നും പുതിയ ഗസ്റ്റ് ഹൗസും സന്നിധാനത്ത് തീർത്ഥക്കുളവും നിർമ്മിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ അറിയിച്ചു. ശുചിത്വം, സുതാര്യ
GLOBAL AYYAPPA SANGAMAM


Thiruvananthapuram , 10 ജൂലൈ (H.S.)

ശബരിമലയിൽ ഈ വർഷം എല്ലാ മേഖലയിലും ഡിജിറ്റലൈസേഷൻ നടപ്പിലാക്കുമെന്നും പുതിയ ഗസ്റ്റ് ഹൗസും സന്നിധാനത്ത് തീർത്ഥക്കുളവും നിർമ്മിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ അറിയിച്ചു. ശുചിത്വം, സുതാര്യത, കാര്യക്ഷമത എന്നീ മൂന്നുകാര്യങ്ങളിൽ ഊന്നിയാണ് തീരുമാനങ്ങൾ നടപ്പിലാക്കുക.

കഴിഞ്ഞ വർഷം തീർത്ഥാടനത്തിനിടെ മരിച്ച 54 പേർക്ക് ഒരുലക്ഷം രൂപ വീതം നൽകും. തീർത്ഥാടകരിൽ നിന്നും പിരിച്ച പൈസയിൽ നിന്നാണ് കൊടുക്കുന്നതെന്നും ശബരിമലക്കു വേണ്ടിയുള്ള പ്രത്യേക ദേവസ്വം ബോർഡ് യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കെ ജയകുമാർ അറിയിച്ചു.

നിലവിലുള്ള 600 മുറികളിൽ 190 മുറികൾക്കാണ് ബുക്കിംഗ് ഉള്ളത്. 550 മുറികൾ ഇത്തവണ തീർത്ഥാടകർക്കായി ലഭ്യമാക്കും. എല്ലാ മുറികളിലും ഓൺലൈൻ ബുക്കിംഗാകും. മുറികൾക്ക് ഡെപ്പോസിറ്റ് ആവശ്യമില്ല. എന്നാൽ, മുൻകൂർ വാടക നൽകണം. 50 രൂപ സർവ്വീസ് ചാർജ് ഈടാക്കും.

ശബരിമലയിൽ ഹൗസ് കീപ്പിംഗ് ഔട്ട് സോഴ്സ് ചെയ്യും. ശബരി ഗസ്റ്റ് ഹൗസിന് ചേർന്ന് ഹൈക്കോടതിയുടെ അനുമതിക്ക് വിധേയമായാകും 60 മുറികളുള്ള പുതിയ ഗസ്റ്റ് ഹൗസ് പണിയുന്നത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നവംബർ ഒന്നുമുതൽ ജനുവരി 30 വരെ ഫെസ്റ്റിവൽ കൺട്രോൾ റൂം തുറക്കും.

ബോർഡിൻ്റെ ഇടത്താവളങ്ങൾ കുറ്റമറ്റതാക്കി പാർക്കിംഗും ശുചിമുറിയും വർദ്ധിപ്പിക്കും. മൂന്ന് എഞ്ചിനിയർമാർ അടങ്ങുന്ന ടെക്ക്നിക്കൽ ക്വാളിറ്റി ഓഡിറ്റ് സംഘത്തെ സിവിൽ ആൻഡ് ഇലക്ട്രിക്കൽ ജോലി വിലയിരുത്താൻ നിയോഗിക്കും. തിരക്ക് നിയന്ത്രിക്കാൻ പമ്പയിൽ എഐ കൺട്രോൾ റൂം ആരംഭിക്കും. നിലയ്ക്കലിൽ അടക്കം എഐ ക്യാമറ ഉണ്ടാവും. സന്നിധാനത്ത് നടക്കുന്ന എല്ലാ വഴിപാടും സെൻട്രൽ സ്റ്റോറിലെ സാധനങ്ങൾ ഉപയോഗിച്ചാക്കും. ഒരു ദിവസം അഞ്ച് പടിപൂജ ടിക്കറുകൾ കൊടുക്കും. തന്ത്രി അനുമതി നൽകിയിട്ടുണ്ട്. പത്ത് മാസം കൊണ്ട് 200 പൂജ നൽകാനാവും.

ഇത്തവണ ഗ്രീൻ കേരള പദ്ധതി ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. വ്യക്തിപരമായ സ്പോൺസർഷിപ്പ് ഇനി ശബരിമലയിൽ പ്രോത്സാഹിപ്പിക്കില്ല. സ്ഥാപനങ്ങളുടേത് സ്വീകരിക്കും അങ്ങോട്ട് അവശ്യപ്പെടാത ഇങ്ങോട്ട് വരുന്ന സ്പോൺസർഷിപ്പ് സ്വീകരിക്കില്ലയെന്നും കെ ജയകുമാർ അറിയിച്ചു. കഴിഞ്ഞ തവണത്തേത് പോലെ തീർത്ഥാടകരെ ആകർഷിക്കാൻ അയ്യപ്പസംഗമം ഇത്തവണ നടത്തില്ല.. അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ലായെന്നും ശബരിമല അയ്യപ്പ സംഗമത്തിനായി ചെലവായ ഊരാളുങ്കലിന് കൊടുക്കാനുള്ള തുക ദേവസ്വം ബോർഡിൻ്റെ ഫണ്ടിൽ നിന്ന് നൽകില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News