Enter your Email Address to subscribe to our newsletters

Utharagand, 10 ജൂലൈ (H.S.)
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായ കോണ്‍ഗ്രസ്. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും പ്രധാനമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആരോപിച്ചു.
സംഭാവന തട്ടിപ്പില്‍ ആരാണ് ഉത്തരവാദി? പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് രാമക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. ഈ വിഷയത്തില്‍ അദ്ദേഹം എന്തിനാണ് മൗനം പാലിക്കുന്നത്?' വേണുഗോപാല്‍ ചോദിച്ചു. ഈ സംഭവം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ഈ വിഷയം പാര്‍ട്ടി പാര്‍ലമെന്റില്‍ അതീവ പ്രാധാന്യത്തോടെ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളായി ബിജെപി, രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്), വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) എന്നിവ രാമക്ഷേത്രത്തിന്റെ പേരില്‍ ശേഖരിച്ച സ്വര്‍ണ്ണവും പണവും ഉള്‍പ്പടെയുള്ള സംഭാവനകള്‍ ട്രസ്റ്റ് അതോറിറ്റി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് പരാമര്‍ശിക്കവേ, കഴിഞ്ഞ രണ്ട് ദിവസമായി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തതായി വേണുഗോപാല്‍ പറഞ്ഞു.
മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍, സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍, മുന്നണി സംഘടനകള്‍, വകുപ്പുകള്‍, മുന്‍പുള്ളതും നിലവിലുള്ളതുമായ എംഎല്‍എമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.'സംസ്ഥാനത്തെ പാര്‍ട്ടി സംഘടനയും നേതാക്കളും പൂര്‍ണ്ണ ശക്തിയോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് പ്രസ്താവിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സംസ്ഥാനത്തെ എല്ലാ നേതാക്കളും ഒരുമിച്ച് പോരാടുകയും വിജയിക്കുകയും ചെയ്യും' വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷമായി ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ കാര്യമായ നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും സംസ്ഥാനത്ത് നിലനില്‍ക്കുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരം മുതലെടുക്കാന്‍ കോണ്‍ഗ്രസ് എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും അതിന്റെ ഫലമായുണ്ടാകുന്ന കുടിയേറ്റവുമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്നങ്ങള്‍, എന്നാല്‍ കഴിഞ്ഞ ദശകത്തില്‍ അവ പരിഹരിക്കാന്‍ ബിജെപി സര്‍ക്കാര്‍ 'ഒന്നും' ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
'ഉത്തരാഖണ്ഡിലെ യുവാക്കള്‍ക്ക് വേണ്ടി ഞങ്ങള്‍ പോരാടും' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിനായി ഒരു 'മാനിഫെസ്റ്റോ കമ്മിറ്റി' രൂപീകരിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S