അയോധ്യ ക്ഷേത്രഫണ്ട് തട്ടിപ്പ് സുപ്രീം കോടതി ഈ മാസം 13ന് പരിഗണിക്കും
New delhi, 10 ജൂലൈ (H.S.) അയോധ്യയിലെ േ്രക്ഷത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി ഈ മാസം 13ന് പരിഗണിക്കും. തട്ടിപ്പില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി ഈ മാസം ജൂലൈ 13ന്
Supreme Court


New delhi, 10 ജൂലൈ (H.S.)

അയോധ്യയിലെ േ്രക്ഷത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി ഈ മാസം 13ന് പരിഗണിക്കും. തട്ടിപ്പില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി ഈ മാസം ജൂലൈ 13ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

ക്ഷേത്രത്തിലെ സാമ്പത്തിക തിരിമറി ഉത്തര്‍പ്രദേശില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ക്രമക്കേടുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം തുടരുകയാണ്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പണം എണ്ണുന്ന മുറിയില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ ഉണ്ടായതായി എസ്‌ഐടിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജീവനക്കാര്‍ വസ്ത്രങ്ങള്‍, പോക്കറ്റുകള്‍, ഷൂസുകള്‍, മറ്റ് വ്യക്തിഗത സാധനങ്ങള്‍ എന്നിവയില്‍ പണം ഒളിപ്പിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആസൂത്രിതവും നിരന്തരവുമായ മോഷണമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഏപ്രില്‍ 27 മുതല്‍ ജൂണ്‍ അഞ്ച് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന്, പണം എണ്ണുന്ന ജീവനക്കാര്‍ നോട്ടുകെട്ടുകള്‍ ഒളിപ്പിക്കുന്നതിന്റെ 70ഓളം സംശയാസ്പദമായ ദൃശ്യങ്ങള്‍ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളിലെ ഗുരുതരമായ വീഴ്ചകളിലേക്കാണ് എസ്‌ഐടിയുടെ പ്രാഥമിക കണ്ടെത്തലുകള്‍ വിരല്‍ചൂണ്ടുന്നത്. പണം എണ്ണുന്ന ഹാളിന്റെ പ്രവേശന കവാടത്തിലും പുറത്തേക്കിറങ്ങുന്ന വഴിയിലും ജീവനക്കാരെ ദേഹപരിശോധന നടത്തിയിരുന്നില്ല. കൂടാതെ ജീവനക്കാര്‍ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതുമായ സാധനങ്ങളില്‍ കൃത്യമായ പരിശോധന ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ, ട്രസ്റ്റ് അംഗങ്ങളായ ചമ്പത് റായ്, അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവരുടെ വിഐപി ദര്‍ശന പാസ് ഐഡികള്‍ മരവിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അംഗം മഹന്ത് ദിനേന്ദ്ര ദാസ് മഹാരാജ് നിഷേധിച്ചു. ചമ്പത് റായിയുടെ ഐഡി ഉപയോഗിച്ച് ഇപ്പോഴും പാസുകള്‍ നല്‍കുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. നിലവില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും പഴയ സംവിധാനം അതേപടി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ പ്രധാന പ്രതികളിലൊരാളായ അനുകല്‍പ് മിശ്രയെ അയോധ്യ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ദിനേന്ദ്ര ദാസിന്റെ പ്രതികരണം. ഉത്തര്‍പ്രദേശ് പൊലീസിലും ഭരണകൂടത്തിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് വ്യാഴാഴ്ച അദ്ദേഹം ആവര്‍ത്തിച്ചു. സംഭാവനകളുടെ സുരക്ഷയെയും മാനേജ്‌മെന്റിനെയും കുറിച്ചുള്ള ആശങ്കകള്‍ തള്ളിക്കളഞ്ഞ അദ്ദേഹം, ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നും എഎന്‍ഐയോട് പ്രതികരിച്ചു. രാംലല്ലയില്‍ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രിയും ഭരണകൂടവും കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, കള്ളന്മാരെ പിടികൂടി തക്കതായ ശിക്ഷ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News