കെ.ബിജു ഐഎഎസിന്റെ മാപ്പപേക്ഷ മടക്കി ഹൈക്കോടതി; കോടതിയോട് ഏറ്റുമുട്ടാന് നില്ക്കരുതെന്ന് മുന്നറിയിപ്പ്
Kochi, 10 ജൂലൈ (H.S.) കശുവണ്ടി ഇറക്കുമതി അഴിമതി കേസില്‍ കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ മടക്കി ഹൈക്കോടതി. രൂക്ഷമായ വിമര്‍ഷനത്തോടെയാണ് ഹോക്കടതി ഉദ്യോഗസ്ഥന്റെ നിരുപാതികമുളള മാപ്പപേക്ഷ തള്ളിക്കളഞ്ഞത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമത
k bju ias


Kochi, 10 ജൂലൈ (H.S.)

കശുവണ്ടി ഇറക്കുമതി അഴിമതി കേസില്‍ കെ ബിജു ഐഎഎസിന്റെ മാപ്പപേക്ഷ മടക്കി ഹൈക്കോടതി. രൂക്ഷമായ വിമര്‍ഷനത്തോടെയാണ് ഹോക്കടതി ഉദ്യോഗസ്ഥന്റെ നിരുപാതികമുളള മാപ്പപേക്ഷ തള്ളിക്കളഞ്ഞത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് വതു്പ് സെക്രട്ടറി കെ.ബിജു ഇറക്കിയ ഉത്തരവിലെ പിഴവുകളാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചിരിക്കുന്നത്.

കശുവണ്ടി ഇറക്കുമതി അഴിമതി കേസില്‍ ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയുള്ള ഉത്തവില്‍ ഹൈക്കോടതിയെ പഴി ചാരിയതിലാണ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. ഇന്ന് നേരിട്ട് ഹാജരായ കെ ബിജെ ഐഎഎസി നിരുുപാധികം മാപ്പപേക്ഷ നല്‍കി. ഇന്നു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതിയുടെ അധികാരത്തെ ചെറുതാക്കി കാണിക്കാനോ തരംതാഴ്ത്താനോ ഒരു ഘട്ടത്തിലും താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കെ.ബിജു പറഞ്ഞു. ആ ഉത്തരവില്‍ 'ഉപയോഗിച്ച ഭാഷ, മനഃപൂര്‍വ്വമല്ലെങ്കിലും, അനുചിതമായിരുന്നുവെന്നും സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിയമപരമായ ഉത്തരവില്‍ ഒരിടത്തും അത് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും ആദരവോടെ സമ്മതിക്കുന്നു. ആ ഉത്തരവിലെ പദപ്രയോഗങ്ങള്‍ കോടതിയുടെ അധികാരത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ ഇടയാക്കിയതില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നു. കോടതിയുടെ ശരിയേയും അധികാരത്തേയും വിവേകത്തേയും ചോദ്യം ചെയ്യുന്നതായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയുള്ള ആ ഉത്തരവിലെ എല്ലാ പ്രയോഗങ്ങളും നിരുപാധികം പിന്‍വലിക്കുന്നു' എന്നും നിരുപാധികമുള്ള മാപ്പപേക്ഷ സ്വീകരിക്കണമെന്നും സത്യവാങ്മൂലത്തില്‍ ആപേക്ഷിച്ചിരുന്നു.

എന്നാല്‍ ശരിയായ രീതിയിലല്ല മാപ്പപേക്ഷ തയാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കി തിരുത്തി നല്‍കാന്‍ നിര്‍ദേശിച്ച് കോടതി മാപ്പപേക്ഷ മടക്കി. കോടതിയോട് ഏറ്റുമുട്ടാന്‍ നില്‍ക്കരുതെന്നും നിന്നാല്‍ ഒരു സര്‍ക്കാരിനും രക്ഷിക്കാനാവില്ലെന്നും ജസ്റ്റിസ് എ.ബദറുദീന്‍ വ്യക്തമാക്കി. നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കാം, പക്ഷേ സര്‍ക്കാരിന്റെ ആയുധമാകാന്‍ നില്‍ക്കരുതെന്നും കോടതി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനു നേരെയും കോടതി ഇന്ന് വിമര്‍ശനമുന്നയിച്ചു.

രണ്ടാമത് ഉത്തരവ് തയാറാക്കുമ്പോള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കാര്യങ്ങള്‍ മനസിരുത്തി പരിശോധിച്ചെന്നും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ കാണുന്നതിനാല്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നു എന്ന കാര്യം ഉള്‍പ്പെടുത്തി സത്യവാങ്മൂലം വീണ്ടും സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് സെക്രട്ടറി കെ.ബിജുവിനും പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ മുഹമ്മദ് ഹനീഷ് നിലവിലെ സെക്രട്ടറിക്ക് ഉപദേശം നല്‍കിയോ എന്ന് കോടതി ചോദിച്ചു. ജനങ്ങളെ സേവിക്കാന്‍ വേണ്ടിയാണ്, അല്ലാതെ സര്‍ക്കാരിനു വേണ്ടിയുള്ളതല്ല ഉദ്യോഗസ്ഥരെന്ന് രണ്ടു പേരും മനസിലാക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭീഷണിക്ക് വഴങ്ങരുത്. ഉത്തരവിറക്കുമ്പോള്‍ അക്കാര്യം മനസില്‍ കരുതണം. ധീരന് മരണം ഒരിക്കലേ ഉള്ളുവെന്നും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ ഉദ്ധരിച്ച് കോടതി പറഞ്ഞു.

ആദ്യ ഉത്തരവുമായി പ്രതികളില്‍ ഒരാളായ ആര്‍.ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനം നടത്തിയ കാര്യം കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയെ കരിവാരിത്തേച്ച് പ്രതികളെ രക്ഷിക്കാനുള്ള ശ്രമമല്ലേ നടന്നത് എന്നു ചോദിച്ചു കൊണ്ടായിരുന്നു വകുപ്പു സെക്രട്ടറി കെ.ബിജുവിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാനും നേരിട്ടു ഹാജരാകാനും നിര്‍ദേശിച്ചത്. 2006 മുതല്‍ 2015 വരെ കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ ചട്ടങ്ങള്‍ ലംഘിച്ച് കോടികളുടെ അഴിമതി നടത്തി കോര്‍പറേഷനു ഭീമമായ നഷ്ടം വരുത്തിയെന്നാണ് സിബിഐ കേസ്. ഇതില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.എ.രതീഷ് ഒന്നാം പ്രതിയും ചന്ദ്രശേഖരന്‍ മൂന്നാം പ്രതിയുമാണ്.

---------------

Hindusthan Samachar / Sreejith S


Latest News