തൃണമൂല് വിട്ട് വന്നവരെ രാജ്യസഭാ സ്ഥാനാര്ഥികളാക്കി ബിജെപി; എല്ലാം കൈവിട്ട് മമത
Kolkkatha, 10 ജൂലൈ (H.S.) പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനായ പരാജയപ്പെട്ട് അധികാരം പോയ മമത ബാനര്‍ജിക്ക് വീണ്ടും പ്രഹരം നല്‍കി ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മൂന്ന് മുന്‍ രാജ്യസഭാ എംപിമാരെ തന്നെ വരാനിരിക്കുന്ന രാ
tmc bjp


Kolkkatha, 10 ജൂലൈ (H.S.)

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനായ പരാജയപ്പെട്ട് അധികാരം പോയ മമത ബാനര്‍ജിക്ക് വീണ്ടും പ്രഹരം നല്‍കി ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മൂന്ന് മുന്‍ രാജ്യസഭാ എംപിമാരെ തന്നെ വരാനിരിക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. സുഷ്മിത ദേവ്, സുഖേന്ദു ശേഖര്‍ റേ, പ്രകാശ് ചിക് ബരായ്ക് എന്നിവരെയാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്.

ജൂലൈ 24-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ഇവര്‍ മത്സരിക്കുക. കഴിഞ്ഞ മാസം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജ്യസഭയില്‍ നിന്നും രാജി വെച്ച ഈ നേതാക്കള്‍ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ഔദ്യോഗികമായി ചേര്‍ന്നത്. സാള്‍ട്ട് ലേക്കിലെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യയാണ് നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

തൃണമൂല്‍ നേതാക്കള്‍ക്കായി ബിജെപിയുടെ വാതിലുകള്‍ അടഞ്ഞുകിടക്കുകയാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും, അഴിമതിയിലോ ജനദ്രോഹ നടപടികളിലോ പങ്കാളികളാകാത്ത നേതാക്കളെ സ്വീകരിക്കുന്നത് ഒരു പ്രത്യേക സാഹചര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മൂന്ന് മുന്‍ പാര്‍ലമെന്റേറിയന്മാരുടെ അനുഭവസമ്പത്ത് പശ്ചിമ ബംഗാളില്‍ ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസിലെ അഴിമതിയുടെ വ്യാപ്തി തന്നെ അത്ഭുതപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് വിട്ട് തൃണമൂലിലെത്തിയ സുഷ്മിത ദേവ് പ്രതികരിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആര്‍ക്കും അഴിമതി ആരോപണം ഉന്നയിക്കാന്‍ സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അസമില്‍ നിന്നുള്ള നേതാവായ സുഷ്മിത കൊല്‍ക്കത്തയില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ്. ബംഗാളിലെ ജനങ്ങള്‍ തന്നെ രണ്ടുതവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തവരാണെന്നും ആ ബഹുമാനം നിലനിര്‍ത്തണമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തന്നോട് നിര്‍ദ്ദേശിച്ചതായും അവര്‍ വെളിപ്പെടുത്തി.

---------------

Hindusthan Samachar / Sreejith S


Latest News