ഒന്നിലധികം വോട്ടര് ഐഡി : നടന് പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം
ന്നിലധികം വോട്ടര് ഐഡി കൈവശം വെച്ചെന്ന് പരാതിയില് നടന് പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. ബെംഗളൂരു എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നാലായിരം രൂപ കെട്ടിവയ്ക്കണമെന്നും ഉപാധിയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടര് ഐഡി ക
prakash


ന്നിലധികം വോട്ടര് ഐഡി കൈവശം വെച്ചെന്ന് പരാതിയില് നടന് പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. ബെംഗളൂരു എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നാലായിരം രൂപ കെട്ടിവയ്ക്കണമെന്നും ഉപാധിയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടര് ഐഡി കൈവശം വച്ചെന്നാണ് പ്രകാശ് രാജിനെതിരായ പരാതി.

ബെംഗളൂരുവിലെ 48-ാമത് അഡീഷണല് ചീഫ് മെട്രോപൊളിറ്റന് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രകാശ് രാജിന് എതിരെ സ്വകാര്യ ഹര്ജി സമര്പ്പിക്കപ്പെട്ടത്. ഒന്നിലധികം സംസ്ഥാനങ്ങളില് ഒരേസമയം സജീവ വോട്ടര് കാര്ഡുകള് സൂക്ഷിക്കുന്നത് ശിക്ഷാര്ഹമായ കുറ്റമാണെന്നും അതിനാല് താരത്തിനെതിരെ കര്ശന നടപടി സ്വീകരിക്കണമെന്നും ഹര്ജിയില് പരാതിക്കാരന് ആവശ്യപ്പെട്ടിരുന്നു.

തെലങ്കാന, കര്ണാടക, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടര് ഐഡി കാര്ഡുകള് പ്രകാശ് രാജിനുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ദിലീപ് ആണ് പരാതി നല്കിയത്. ഹല്സൂര് പോലീസ് സ്റ്റേഷനില് ആദ്യം നല്കിയ പരാതി നടപടിയാകാത്തതിനെ തുടര്ന്ന് കമ്മീഷണര്ക്ക് പരാതി നല്കി. എന്നിട്ടും നടപടിയാകാത്തതിനെ തുടര്ന്ന് അദ്ദേഹം ഇലക്ഷന് കമ്മീഷനെ സമീപിക്കുകയായിരുന്നു. കേസില് നേരിട്ട് ഹാജരായില്ലെങ്കില് അറസ്റ്റ് ചെയ്യപ്പെടുമെന്ന ഘട്ടത്തിലാണ് പ്രകാശ് രാജ് നേരിട്ട് ഹാജരായി ജാമ്യം എടുത്തത്.

നിലവില് ഇതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനകളും പുരോഗമിക്കുകയാണ്. അറസ്റ്റ് നടപടികളിലേക്ക് എത്തും മുന്പ് തന്നെ ജാമ്യം ലഭിച്ചത് പ്രകാശ് രാജിന് വലിയ ആശ്വാസമായി. അതേസമയം, ഈ വിഷയത്തില് നിയമപരമായ തുടര്നടപടികളുമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരന് വ്യക്തമാക്കിയിട്ടുണ്ട്.

കോടതി സമന്‍സ് അവഗണിക്കുകയും നിയമപരമായ പ്രതികരണങ്ങളോട് വേണ്ടവിധത്തില്‍ സഹകരിക്കാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മജിസ്ട്രേറ്റ് കോടതി ഒടുവില്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. അതേസമയം, പരാതിയെ പരിഹസിച്ചാണ് പ്രകാശ് രാജ് പ്രതികരിച്ചത്. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന തിരക്കിലാണ് ചിലര്‍. അവര്‍ എപ്പോഴും തിരക്കിലായിരിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

സംഘപരിവാറിന്റേയും ബിജെപി നേതൃത്വം നല്കുന്നു കേന്ദ്ര ഭരണകൂടത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളെ പ്രകാശ് രാജ് പരസ്യമായി വിമര്ശിക്കാറുണ്ട്. സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങള് പലപ്പോഴും രാജ്യവ്യാപകമായ വലിയ ചര്ച്ചകള്ക്കു കാരണമാകുകയും ചെയ്തിരുന്നു. സംഘപരിവാറിനെതിരെ കടുത്ത ഭാഷയിലാണ് പ്രകാശ് രാജ് പ്രതികരിക്കാറുള്ളത്. ബെംഗളൂരുവില് നടന്ന നീറ്റ് പരീക്ഷാ ചോര്ച്ചയുമായി സിജെപിയുടെ പ്രതിഷേധ പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ നടന്ന ആ സമരത്തിന് അദ്ദേഹം സജീവമായി പിന്തുണ പ്രഖ്യാപിച്ചതും പ്രാദേശികമായി വലിയ വാര്ത്തയായിരുന്നു.

Hindusthan Samachar / Sreejith S


Latest News