വയനാട് ദുരന്തം : ജോലികള് നിര്ത്തിയെങ്കില് അപകടത്തില്പ്പെട്ടവര് എന്തു ചെയ്യുകയായിരുന്നു ?'വിമര്ശനവുമായി ഹൈക്കോടതി
Kochi, 10 ജൂലൈ (H.S.) വയനാട്ടിലെ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി.ദുരന്തം സംബന്ധിച്ച് പഴിചാരല്‍ പിന്നീടാകാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ എത്ര
kerala high court


Kochi, 10 ജൂലൈ (H.S.)

വയനാട്ടിലെ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി.ദുരന്തം സംബന്ധിച്ച് പഴിചാരല്‍ പിന്നീടാകാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. മണ്ണിടിച്ചില്‍ സംബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്ന ഹൈക്കോടതി പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെയും കൂട്ടിരിപ്പുകാരുടേയും ചെലവ് ഇപ്പോള്‍ സര്‍ക്കാര്‍ വഹിക്കണം. ഇത് പിന്നീട് കമ്പനിയില്‍ നിന്ന് ഈടാക്കുന്നത് ആലോചിക്കാം എന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, എ.കെ.പ്രീത എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് എത്രയും വേഗം കൈമാറണം. അവരുടെ കുടുംബങ്ങള്‍ക്ക് കര്‍മങ്ങള്‍ അടക്കം ചെയ്യാനുള്ളതാണ് എന്ന് കോടതി ഓര്‍മിപ്പിച്ചു.

ദുരന്തം സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് നിര്‍മാണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേയ്ക്ക് എല്ലാ മുന്നറിയിപ്പ് നിര്‍ദേശങ്ങളും നല്‍കിയിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. നിര്‍മാണ ജോലികള്‍ നേരത്തെ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ദുരന്ത നിവാരണ വകുപ്പ് ആവശ്യപ്പെട്ടതുകൊണ്ടാണ് മരണസംഖ്യ വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിച്ചതെന്നും അതല്ലെങ്കില്‍ കനത്ത മഴയില്‍ അപകടത്തിന്റെ വ്യാപ്തിയും മരണസംഖ്യയും കൂടുമായിരുന്നു എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണോ എന്ന് കോടതി ആരാഞ്ഞു. മേയ് 26ന് നിര്‍മാണ ജോലികള്‍ നിര്‍ത്തിവച്ചിരുന്നു എന്ന് ദുരന്ത നിവാരണ വകുപ്പ് വ്യക്തമാക്കി. മല തുരക്കുന്നത് അടക്കമുള്ള ജോലികളൊന്നും ചെയ്തിരുന്നില്ല. പക്ഷേ തുരങ്കത്തിനു പുറത്തുള്ള ജോലികളായിരുന്നു ചെയ്തിരുന്നത്. ഇതും മേയ് അഞ്ചിന് പൂര്‍ണമായി നിര്‍ത്തിയിരുന്നു എന്ന് ദുരന്ത നിവാരണ വകുപ്പ് വ്യക്തമാക്കി. അപ്പോള്‍ അപകടത്തില്‍പ്പെട്ടവര്‍ അവിടെ എന്തു ചെയ്യുകയായിരുന്നു എന്ന് കോടതി ആരാഞ്ഞു. ഇത് അന്വേഷണത്തിലേ പറയാന്‍ സാധിക്കൂ എന്നും ദുരന്ത നിവാരണ വകുപ്പ് വ്യക്തമാക്കി.

വയനാട് - കോഴിക്കോട് ഇരട്ട തുരങ്ക പാതയുടെ നിര്‍മ്മാണ ചുമതലയുള്ള കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് മണ്‍സൂണ്‍ കാലം കണക്കിലെടുത്ത് വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൃത്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു എന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. തുരങ്കം നിര്‍മിക്കുമ്പോള്‍ പുറത്തെടുക്കുന്ന മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാത്ത രീതിയില്‍ സുരക്ഷ ഉറപ്പാക്കാനും മേയ് 26ന് നിര്‍ദേശം നല്‍കിയിരുന്നു. ജൂണ്‍ നാലിന് ഇക്കാര്യം പാലിക്കണമെന്ന് നിര്‍ദേശിച്ച് വീണ്ടും കത്തു നല്‍കി. ജൂണ്‍ 19ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാന്‍ കരാറുകാരോട് ആവശ്യപ്പെടുകയും സ്ഥലപരിശോധന നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ജൂണ്‍ 25ന് ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തുകയും ആവശ്യമെങ്കില്‍ പൊതുജനങ്ങളെയും തൊഴിലാളികളെയും മുന്‍കൂട്ടി മാറ്റിപ്പാര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കൊങ്കണ്‍ റെയില്‍വെയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. ജൂണ്‍ 27 മുതല്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ദിവസേന, നിര്‍മാണ ഏജന്‍സിയുമായി ബന്ധപ്പെടുകയും സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജൂണ്‍ 5 മുതല്‍ തുരങ്കം തുരക്കലും ഖനന ജോലികളും നിര്‍ത്തിവച്ചിരുന്നു. അപകടം നടന്നതിന്റെ തലേദിവസമായ ജൂലൈ ആറിന് ദുരന്ത നിവാരണ അതോറിറ്റിയുടെ കോര്‍ കമ്മിറ്റി കൊങ്കണ്‍ റെയില്‍വേ പ്രതിനിധികളുമായി വീണ്ടും യോഗം ചേര്‍ന്ന് സുരക്ഷാ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആവശ്യപ്പെട്ടെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News