കോറോ ഹെൽത്ത്; യുഡിഎഫ് സർക്കാർ നിസംഗത അവസാനിപ്പിക്കണം: സിഐടിയു
Kochi , 11 ജൂലൈ (H.S.) കേന്ദ്ര ബിജെപി സർക്കാർ ലേബർ കോഡുകൾ നടപ്പിലാക്കിയിട്ടും എൽഡിഎഫ് സംസ്ഥാന ഭരണത്തിലിരുന്ന സമയത്ത് വരെ കോറോ ഹെൽത്ത് മാത്രമല്ല, ഒരു സ്ഥാപനവും ഇതുപോലെ അടച്ചുപൂട്ടലിനോ കൂട്ടപ്പിരിച്ചുവിടലിനോ ധൈര്യം കാണിച്ചിട്ടില്ലെന്ന് സി പി എം തൊഴി
എളമരം കരീം


Kochi , 11 ജൂലൈ (H.S.)

കേന്ദ്ര ബിജെപി സർക്കാർ ലേബർ കോഡുകൾ നടപ്പിലാക്കിയിട്ടും എൽഡിഎഫ് സംസ്ഥാന ഭരണത്തിലിരുന്ന സമയത്ത് വരെ കോറോ ഹെൽത്ത് മാത്രമല്ല, ഒരു സ്ഥാപനവും ഇതുപോലെ അടച്ചുപൂട്ടലിനോ കൂട്ടപ്പിരിച്ചുവിടലിനോ ധൈര്യം കാണിച്ചിട്ടില്ലെന്ന് സി പി എം തൊഴിലാളി സംഘടനയായ സി ഐ ടി യു

ഭരണം മാറിയതറിഞ്ഞ്, ആ ധൈര്യത്തിലാണ് ലേബർ കോഡ് എന്ന വജ്രായുധം കയ്യിലെടുത്ത് കോറോ ഹെൽത്ത് എന്ന അമേരിക്കൻ കമ്പനി സ്വന്തം ജീവനക്കാരോട് ഈ കൊടുംചതി ചെയ്തിട്ടുള്ളതെന്ന്നിലവിലെ സി ഐ ടി യു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.

വ്യവസായ തർക്ക നിയമത്തിലും പുതിയ ലേബർ കോഡിലും സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകാതെയും, ജീവനക്കാർക്ക് നോട്ടീസ് പേ അനുവദിക്കാതെയും നടത്തിയ അടച്ചുപൂട്ടൽ തന്നെ നിയമവിരുദ്ധമാണ്. മാനേജ്മെൻ്റിനെതിരെ പ്രോസിക്യൂഷൻ നടപടികളിലേക്ക് നീങ്ങാൻ സർക്കാർ തയ്യാറായാൽ കോറോ ഹെൽത്ത് മാനേജ്മെൻ്റ് തനിയെ സർക്കാരിൻ്റെ മുൻപിൽ വരും. ഇത് ഒരു തീരുമാനവുമാകാതെ ചർച്ച നടക്കുന്നതിനാൽ പഴയ തൽസ്ഥിതി തുടരണമെന്ന തൊഴിൽ വകുപ്പ് മന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് മാനേജ്മെൻ്റ് കഴിഞ്ഞ ചർച്ചയിൽ പുല്ലുവിലപോലും നൽകിയിട്ടില്ല.

ചെന്നൈ ആസ്ഥാനമായതും കോയമ്പത്തൂരിലും ആന്ധ്രയിലും നോയിഡയിലും പ്രവർത്തിക്കുന്നതും കഴിഞ്ഞ സാമ്പത്തികവർഷം ആയിരം കോടി രൂപയോളം ലാഭം നേടിയതുമായ സ്ഥാപനം, കേരളത്തിലെ സ്ഥാപനങ്ങൾ മാത്രം പൂട്ടി തൊഴിലാളികളെ പൂർണ്ണമായും ഒഴിവാക്കിയത് ന്യായീകരിക്കാൻ ആകില്ല എന്ന് സിഐടിയു അടക്കം യൂണിയനുകൾ ശക്തമായി ആവശ്യപ്പെട്ടു.

20-ന് വീണ്ടും ചർച്ചയ്ക്ക് സർക്കാർ കോറോ ഹെൽത്ത് മാനേജ്മെന്റിനെ ക്ഷണിക്കുകയാണ് ഉണ്ടായത്. മാനേജ്മെൻ്റ് ഇനിയും ചർച്ചയ്ക്ക് വരുമോ എന്ന് പോലും യോഗത്തിൽ വ്യക്തമായ ഉറപ്പ് ലഭിച്ചിട്ടില്ല. 816 ജീവനക്കാരിൽ അധികവും സ്ത്രീകളും ഐടി പ്രൊഫഷണലുകളുമാണ്. സർക്കാരിൽ തൊഴിലാളികൾക്ക് പ്രതീക്ഷയില്ലാതെ വന്നാൽ പല കോർപ്പറേറ്റ് സ്ഥാപനങ്ങളും ഈ നില ആവർത്തിക്കും. കോറോ ഹെൽത്തിന് പിന്നാലെ കളമശ്ശേരിയിൽ പ്രവർത്തിച്ചിരുന്ന ടാൾ റോപ്പ് (TALROP) എന്ന സ്ഥാപനം 300 തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചുവിട്ടതായി അറിയുന്നു. ഇത്തരം നീച പ്രവർത്തികൾ ഉണ്ടായാൽ ചോദിക്കാനും പറയാനും തൊഴിൽ വകുപ്പിനെ ശക്തിപ്പെടുത്തുവാൻ സർക്കാർ തയ്യാറാകണം.

ഇത്തരം കമ്പനികൾക്കെതിരെ സർക്കാരിൻ്റെ അധികാരം ഉപയോഗിച്ച് നടപടി സ്വീകരിച്ചാൽ കോറോ ഹെൽത്ത് ആവർത്തിക്കാതിരിക്കും. കോറോ ഹെൽത്ത് എന്നപോലെ ഏത് സ്ഥാപനത്തിലെയും ഐടി സ്ഥാപനമാണെങ്കിലും ജീവനക്കാർ മുന്നോട്ടുവന്നാൽ സിഐടിയു (CITU) ശക്തമായി പ്രശ്നപരിഹാരത്തിനും തൊഴിൽ സംരക്ഷിക്കുവാനും ആ ജീവനക്കാർക്കൊപ്പം ഉണ്ടാകുമെന്നും എളമരം കരീം വ്യക്തമാക്കി

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News