സിപിഎം കേന്ദ്രക്കമ്മറ്റി യോഗത്തിൽ പങ്കെടുക്കാതെ മുതിർന്ന നേതാവ് ഇ പി ജയരാജൻ.
Thiruvananthapuram , 11 ജൂലൈ (H.S.) സിപിഎം കേന്ദ്രക്കമ്മറ്റി യോഗത്തിൽ പങ്കെടുക്കാതെ മുതിർന്ന നേതാവ് ഇ പി ജയരാജൻ. പാർട്ടിയിൽ നിന്ന് അവധിയെടുത്തെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹം കേന്ദ്ര കമ്മറ്റി യോഗത്തിന് എത്താതിരുന്നത്. ഇന്ന് ഡൽഹിയിൽ
E P Jayarajan


Thiruvananthapuram , 11 ജൂലൈ (H.S.)

സിപിഎം കേന്ദ്രക്കമ്മറ്റി യോഗത്തിൽ പങ്കെടുക്കാതെ മുതിർന്ന നേതാവ് ഇ പി ജയരാജൻ. പാർട്ടിയിൽ നിന്ന് അവധിയെടുത്തെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹം കേന്ദ്ര കമ്മറ്റി യോഗത്തിന് എത്താതിരുന്നത്. ഇന്ന് ഡൽഹിയിൽ ചേരുന്ന കേന്ദ്ര കമ്മറ്റിയിൽ പങ്കെടുക്കാത്തത് ശാരീരിക അസ്വസ്ഥത കൊണ്ടാണെന്നും അവധിക്കാര്യത്തിൽ ഇപ്പോൾ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സിപിഎമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതിനിടെയാണ് ഇപി ജയരാജൻ്റെ പുതിയ നീക്കം. ഓഹരി കൈമാറ്റത്തിൽ അഴിമതി ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിൻ്റെയും നിലപാട് ഏറ്റെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇപി ജയരാജനും കെകെ ശൈലജയും രംഗത്ത് വന്നിരുന്നു. വിഴിഞ്ഞം പദ്ധതിയിൽ വിവാദമുണ്ടാക്കുന്നത് കേരളത്തിന് ഗുണകരമാവില്ലെന്നും ജയരാജൻ നിലപാടെടുത്തിരുന്നു. പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ പാർട്ടിക്കുള്ളിൽ നടക്കുന്ന പടപ്പുറപ്പാടിൻ്റെ ഭാഗമാണിതെന്ന വിലയിരുത്തൽ നിലനിൽക്കുമ്പോഴാണ് ഇ പിയുടെ പുതിയ നിലപാട് ചർച്ചയാവുന്നത്.

വിഴിഞ്ഞം വിഷയത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെതിരെ ഒളിയമ്പെയ്ത മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷമായാണ് എംവി ഗോവിന്ദനും കെകെ രാഗേഷും പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ കടുത്ത നിലപാടിന് ഇപി തയ്യാറായിരുന്നുമില്ല. ഇതിന് പുറമേ യുഡിഎഫ് സര്ക്കാരിന് അനുകൂലമായ നിലയിലാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിനുപുറമേ അഴിമതി ആരോപണം ഉന്നയിച്ച രാഗേഷിനെ തള്ളുകയും ചെയ്തു. ഏതെങ്കിലും ആളുകൾക്ക് അഴിമതി നടന്നുവെന്ന പ്രശ്നങ്ങളുണ്ടെങ്കിൽ അവര് അത് ഉന്നയിക്കട്ടെയെന്നും ആരാണോ ആക്ഷേപം ഉന്നയിച്ചത് അവരോട് ചോദിച്ച് കാര്യം വ്യക്തമാക്കുന്നതായിരിക്കും നല്ലതെന്നുമായിരുന്നു ഇപിയുടെ മറുപടി.

നിലവിൽ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നുവെന്ന സൂചനകളാണ് ഇപി പുതിയ നിലപാടിലൂടെ പുറത്ത് വിടുന്നത്. ഇന്നത്തെ കേന്ദ്ര കമ്മറ്റി യോഗത്തിൽ വിഷയം ചർച്ചയാവാനുള്ള സാധ്യതകൾക്കിടയിലാണ് യോഗത്തിൽ നിന്നും അദ്ദേഹം വിട്ടു നിൽക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് ശേഷം പാർട്ടിക്കുള്ളിൽ ഏറ്റവുമധികം വിമർശനം ഉയർന്നത് പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെയാണ്. കീഴ്ഘടകങ്ങളിൽ നടന്ന അവലോകന യോഗങ്ങളിൽ വരെ പിണറായി വിജയനെതിരെ ആരോപണമുയർന്നിരുന്നു. എന്നാൽ സിപിഎമ്മിൽ മാറ്റത്തിൻ്റെ സൂചനകളൊന്നും തന്നെ ഇതുവരെ രൂപപ്പെട്ടിട്ടുമില്ല.

അതുകൊണ്ട് തന്നെ സിപിഎമ്മിൽ അസ്വസ്ഥതകൾ രൂപപ്പെടുന്നുവെന്ന നിഗമനങ്ങൾ ശക്തമാകുന്നതിനിടയിലാണ് കണ്ണൂർ ലോബിയിൽ തന്നെ അഭിപ്രായഭിന്നത രൂക്ഷമാവുന്നത്. ഇതിനിടെ ടികെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും വി ജയരാജൻ്റെ നിലപാട് ഇപി തള്ളിയിരുന്നു. നിലവിൽ സിപിഎമ്മിൽ നടക്കുന്ന അന്തർനാടകങ്ങൾ പാർട്ടിയിൽ നേതൃമാറ്റത്തിലേക്ക് എത്തുമോ എന്ന കാര്യത്തിലും ഇത് വരെ സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News