കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോർട്ടറുടെ വേഷത്തിലെത്തി ട്രോളി ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
Kannur , 11 ജൂലൈ (H.S.) കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോർട്ടറുടെ വേഷത്തിലെത്തി ട്രോളി ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉളിക്കൽ മണിക്കടവ് സ്വദേശി ഷിജോ തോമസ് (46) ആണ് അറസ്റ്റിലായത്. കരുതലോടെയും സൂക്ഷ്മതയോടെയും റെയില്വേ പൊലീസ് നടത്തിയ അന്വേ
FAKE PORTER TROLLY BAG THEFT


Kannur , 11 ജൂലൈ (H.S.)

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോർട്ടറുടെ വേഷത്തിലെത്തി ട്രോളി ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉളിക്കൽ മണിക്കടവ് സ്വദേശി ഷിജോ തോമസ് (46) ആണ് അറസ്റ്റിലായത്. കരുതലോടെയും സൂക്ഷ്മതയോടെയും റെയില്വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയാണ് (ജൂലൈ 10) സംഭവം. വൈകിട്ട് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് (20633) യാത്രക്കാരിക്ക് ആണ് ദുരനുഭവമുണ്ടായത്. യാത്രക്കാരി സീറ്റിൽ ഇരുന്നിട്ടും പിന്നാലെ വന്ന 'പോർട്ടറും' ബാഗും വണ്ടിയിലെത്തിയില്ല. ഇതോടെയാണ് ബാഗ് മോഷണം പോയെന്ന് മനസിലായത്.

കണ്ണൂരിൽ നിന്ന് അടിയന്തരമായി ഏറണാകുളത്തേക്ക് പോകാൻ ഇറങ്ങിയ കുടുംബം ട്രെയിൻ വരുന്നതിനു ഏതാനും നിമിഷങ്ങൾക്ക് മുൻപാണ് കണ്ണൂർ റെയില്വേ സ്റ്റേഷനിൽ എത്തിയത്. തങ്ങളുടെ കൈവശം ഉള്ള ബാഗ് പോർട്ടറെ ഏല്പ്പിച്ച് മുന്നോട്ട് പോകാൻ ആയിരുന്നു കുടുംബം തീരുമാനിച്ചത്. കണ്ണൂരിലെ റെയിൽവേ പോർട്ടർമാരുടെ വേഷം ചുവന്ന നിറത്തിലുള്ളതാണ്. അതുപോലുള്ള ടീഷർട്ട് ധരിച്ചെത്തിയ ആൾ പോർട്ടർ എന്ന് പരിചയപ്പെടുത്തിയ ആള്ക്ക് ട്രോളി ബാഗ് നല്കി യാത്രക്കാരി ട്രെയിനില് കയറി.

യാത്രക്കാരി സീറ്റിൽ ഇരുന്നിട്ടും പിന്നാലെ വന്ന 'പോർട്ടറും' ബാഗും വണ്ടിയിലെത്തിയില്ല. തീവണ്ടി പുറപ്പെട്ടപ്പോഴാണ് യാത്രക്കാരിക്ക് ബാഗ് മോഷണം പോയത് ആണെന്ന് മനസിലായത്. ഉടൻ വണ്ടിയിൽനിന്ന് ആർ പി എഫിനെ വിവരം അറിയിച്ചു. തുടർന്നാണ് ആർപിഎഫ് ഇൻസ്പെക്ടർ വർഗീസിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. സിസിടിവ. പരിശോധിച്ചപ്പോൾ പ്രതി ബാഗുമായി ഒഴിഞ്ഞു കിടന്ന കെട്ടിടത്തിലേക്ക് പോകുന്നത് കണ്ടുവെന്നും തുടർന്ന് നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത് എന്നും വർഗീസ് പറഞ്ഞു.

പ്രതിയെ പിടികൂടിയത് മണിക്കൂറുകള്ക്കുള്ളില്

303 (2) വകുപ്പ് ചുമത്തിയാണ് പ്രതിക്ക് എതിരെ റെയില്വേ പൊലീസ് കേസ് എടുത്തത്. പ്രതിയെ എത്രയും പെട്ടന്ന് പിടികൂടാൻ സാധ്യമായ എല്ലാം വഴികളും തേടിയെന്നും ആർപിഎഫ് ഇൻസ്പെക്ടർ വർഗീസ് പറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ ആണ് കണ്ണൂർ റെയിൽവേ പൊലീസും ആർപിഎഫും 'പോർട്ടറെയും' ബാഗും പിടിച്ചത്. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ആയ എസ് ഐ പി കെ സന്തോഷ്, ആർ പി എഫ് എ എസ് ഐ സഞ്ജയ് കുമാർ, എൻ പി ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News